മാതാപിതാക്കള്‍ പ്രശ്‌നമുണ്ടാക്കില്ല; ശ്രീനിയുമായുള്ള വിവാഹത്തിനു പച്ചക്കൊടികിട്ടിയ സന്തോഷത്തില്‍ പേളി മാണി

20

പേളി മാണി ശ്രീനിഷ് പ്രണയമാണ് ബിഗ്‌ ബോസ് ഷോയില്‍ വലിയ ചര്‍ച്ചയായതു. ഇരുവരും ഷോയിലെ പ്രണയം വെറും തമാശയല്ലെന്നും ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചതായും തുറന്നു പറഞ്ഞതോടെ ആവേശത്തിലാണ് ആരാധകര്‍.

Advertisements

എന്നാല്‍ പേളിയുടെയും ശ്രീനിഷിന്‍റെയും വിവാഹ ബന്ധത്തില്‍ വീട്ടുകാര്‍ തടസ്സമാകുമോ എന്ന് സംശയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പേളിയുടെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെന്നാണ് പേളി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ അമ്മ, അവരാണ് എന്‍റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു.

ഇതായിരുന്നു ഇന്‍സ്റ്റാഗ്രമില്‍ പേളി കുറിച്ചത്. പേളിയുടെ അമ്മ സമ്മതിച്ചതോടെ ഇരവരുടെയും വിവാഹമുടങ് ഉണ്ടാകുമെന്നാണ് ആരാധകരുടെ പക്ഷം.

ബിഗ്‌ബോസ് മലയാളത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു പേർളി – ശ്രീനിഷ് പ്രണയം. മിനിസ്‌ക്രീനിലെ ഈ രണ്ട് സൂപ്പർ താരങ്ങളുടെ ബിഗ്‌ബോസ് വീട്ടിനുള്ളിലെ പ്രണയം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

റേറ്റിങ് ഇല്ലാതെ ഒരു വലിയ പരാജയമായി പോകുമായിരുന്ന ബിഗ്‌ബോസ് ഷോയെ പിടിച്ചു നിർത്തിയതും ഇവരുടെ പ്രണയമായിരുന്നു. ആ പ്രണയവുമായി ബന്ധപ്പെട്ട ബിഗ്‌ബോസ് വീടിനുള്ളിൽ നടന്ന പ്രശ്ങ്ങളെല്ലാം തന്നെ ഷോയുടെ റേറ്റിങ് കൂടാൻ സഹായകമാകുകയായിരുന്നു.

എന്നാൽ വിവാഹം കഴിക്കും എന്ന തീരുമാനത്തിലാണ് പേർളിയും ശ്രീനിഷുമിപ്പോൾ. ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് അവർക്ക് താൽപര്യം. പേർളിയുടെ അച്ഛൻ അവസാനം ഈ ബന്ധത്തിന് സമ്മതം മൂളിയിട്ടുണ്ട്. പക്ഷെ ശ്രീനിഷിന്റെ വീട്ടുകാരുടെ അഭിപ്രായമെന്തെന്ന് ഇത് വരെ പരസ്യമായി പറഞ്ഞിട്ടില്ല.

അവർക്കും ഈ കല്യാണത്തെ അനുകൂലിക്കാതെ നിവൃത്തി ഇല്ല. ശ്രീനീഷിന്റ ‘അമ്മ കല്യാണത്തിന് സമ്മതം മൂളിയതായി വാർത്തകൾ വന്നിരുന്നു. പേർളിയുടെ അമ്മ ബന്ധത്തിന് സമ്മതം മൂളിയതായി പേർളി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു.

Advertisement