നിറ്റാരയെ അവള്‍ നന്നായി നോക്കുന്നുണ്ട്, ഉറക്കത്തില്‍ പോലും എണീറ്റ് ഉമ്മ വെക്കും; മക്കളെ കുറിച്ച് പേളിയും ശ്രീനിയും

24

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണിയും ശ്രീനിഷും. ഇന്ന് സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുന്നു ഇരുവരും. 

രണ്ട് പെണ്‍കുട്ടികളുടെ അമ്മയും അച്ഛനും ആണ് പേളിയും ശ്രീനിയും. ഈ നിമിഷം ഇവര്‍ എത്രത്തോളം ആസ്വദിക്കുന്നുണ്ട് എന്നത് ഇവര്‍ പങ്കുവെക്കുന്ന വീഡിയോയില്‍ നിന്നും വ്യക്തമാണ്.

Advertisements

ഇപ്പോള്‍ ഇവരുടെ പുതിയ ക്യൂ ആന്‍ഡ് എ വീഡിയോ വൈറല്‍ ആവുന്നത്. . ഇതില്‍ നിറ്റാരയും നിലയും തമ്മിലുള്ള ബോണ്ടാണ് കൂടുതല്‍ ആളുകള്‍ ചോദിക്കുന്നത്. മറ്റുള്ള കുട്ടികളെ വെച്ച് നോക്കുമ്പോള്‍ നിറ്റാര വെറും പാവം കുഞ്ഞാണ്, നില ഭയങ്കര കെയറിങ് ആണ് പേളി പറഞ്ഞു.

അവര്‍ തമ്മില്‍ ഒരു ബോണ്ടിംഗ് ഉണ്ട്, അത് സ്വീറ്റ് ആണെന്ന് പേളി പറഞ്ഞു. മക്കളും താനും ഒന്നിച്ചാണ് കിടക്കുന്നതെന്നും ചില ദിവസങ്ങളില്‍ നില എണീക്കും, ഉറക്കത്താണെങ്കിലും അടുത്തുകിടക്കുന്ന നിറ്റാരയെ അവള്‍ക്ക് ഉമ്മ വയ്ക്കണം അത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നു എന്നും പേളി പറഞ്ഞു.

തിരിച്ചും അങ്ങനെയാണ്. പ്രതീക്ഷിക്കാത്ത ഒരു മാറ്റമാണ് ചേച്ചി എന്ന നിലയില്‍ നില ബേബിയില്‍ കാണുന്നതെന്ന് പേളി പറഞ്ഞു.

 

Advertisement