നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവ്, വര്‍ഷങ്ങള്‍ക്ക് ശേഷം ആഘോഷമാക്കി ആരാധകര്‍

32

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ യുവ താരനിര അണിനിരന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ നിവിന്‍ പോളി , ബേസില്‍ ജോസഫ് , അജു വര്‍ഗീസ് തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്.

Advertisements

കല്യാണി പ്രിയദര്‍ശനും, നിത പിള്ളയുമാണ് നായികമാരായി എത്തിയത്. വലിച്ചുവാരി സിനിമകള്‍ ചെയ്യാത്ത ധ്യാന്‍ ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും ഈ സിനിമ വളരെ ഭംഗിയായി ചെയ്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Also Read:ദൈവമേ ഈ ചോദ്യം കേട്ട് കേട്ട് മടുത്തു, ആനിയുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നമിത പ്രമോദ്

എന്നാല്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഗംഭീരമാക്കിയത് നിവിന്‍ പോളിയാണെന്ന് പറയാം. വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവ് ചിത്രമാണെന്നു തന്നെ പറയാം. ഇത്രയും കാലം നിവിന്‍ എവിടെയായിരുന്നുവെന്നാണ് ആരാധകര്‍ ഇപ്പോള്‍ തിരക്കുന്നത്.

യാതൊരു സിനിമ പാരമ്പര്യവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് നിവിന്‍ പോളി സിനിമയിലേക്ക് എത്തിയത്. എന്നാല്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായി മാറ്റി. എന്നാല്‍ താരപദവി ഉയര്‍ന്നതോടെ പിന്നീട് താരത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയമില്ലാതായി.

Also Read:ഒടുവില്‍ ലൂസിഫറിനെ മറികടന്ന് പൃഥ്വിരാജിന്റെ ആടുജീവിതം

പിന്നീട് ഇറങ്ങിയ പല ചിത്രങ്ങളും പരാജയത്തിലേക്ക് പോയി. കോമഡി-ഫീല്‍ഗുഡ്- റൊമാന്റിക് ട്രാക്ക് മാറ്റിപ്പിടിച്ചപ്പോഴാണ് നിവിന്‍ പോളിക്ക് വീഴ്ച പറ്റിയതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിക്ക്് കരിയര്‍ ബ്രേക്ക്് നല്‍കുമെന്നുറപ്പാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Advertisement