ഒടുവില്‍ ലൂസിഫറിനെ മറികടന്ന് പൃഥ്വിരാജിന്റെ ആടുജീവിതം

43

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ ആട് ജീവിതത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വമ്പന്‍ കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷന്‍ ആട് ജീവിതം മറികടന്നിരിക്കുകയാണ്. 

ഇനി മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രം ആട് ജീവിതം മറികടക്കുമോ എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ആഗോള ബോക്‌സ് ഓഫീസ് 130 കോടിയില്‍ അധികം നേടിയിട്ടുണ്ട് പൃഥ്വിരാജിന്റെ ആടുജീവിതം എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട് നിന്ന് മനസ്സിലാകുന്നത്.

Advertisements

അതേസമയം ലൂസിഫര്‍ ആഗോളതലത്തില്‍ 128 കോടി രൂപയായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എമ്പുരാന്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് പ്രധാനപ്പെട്ട കഥാപാത്രത്തില്‍ അവതരിപ്പിക്കുക. മലയാളത്തിന് പുറമേ വമ്പന്‍ താരനിര ചിത്രത്തില്‍ ഉണ്ടാകും.

 

 

 

Advertisement