കാമുകന്റെ പേരുള്ള ലോക്കറ്റ് അണിഞ്ഞ് ജാന്‍വി കപൂര്‍, നടിയുടെ പ്രണയം

55

തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി ജാന്‍വി കപൂര്‍. ‘ദേവാര’ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കില്‍ എത്തുന്നത്. അതേസമയം ഇതിനിടെ നടിയുടെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

Advertisements

ശിഖര്‍ പഹാരിയയുമായുള്ള പ്രണയം ഇപ്പോള്‍ ജാന്‍വി സ്ഥിരീകരിക്കുകയാണ്. കുറച്ചു നാളായി ഡേറ്റിംഗിലായിരുന്ന ജാന്‍വി ചൊവ്വാഴ്ച രാത്രി മുംബൈയില്‍ നടന്ന ജാന്‍വിയുടെ പിതാവ് ബോണി കപൂറിന്റെ നിര്‍മ്മിച്ച മൈതാന്‍ ചിത്രത്തിന്റെ പ്രീമിയറില്‍ പങ്കെടുത്തിരുന്നു.

പ്രീമിയര്‍ റെഡ് കാര്‍പ്പറ്റില്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് ജാന്‍വി ധരിച്ചിരുന്ന നെക്ലേസാണ് അതില്‍ ‘ശിഖു’ എന്ന് എഴുതിയിരുന്നു. ശിഖു എന്ന പേരില്‍ അറിയപ്പെടുന്നത് ശിഖര്‍ പഹാരിയാണ്. നേരത്തെ ഇരുവരും ഒന്നിച്ച് തിരുപ്പതിയില്‍ ദര്‍ശനം നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇത് ആദ്യമായല്ല ജാന്‍വി ശിഖറുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന നല്‍കുന്നത്. ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ ഒരു ഘട്ടത്തില്‍ ആകസ്മികമായി ജാന്‍വി ശിഖറിനെ അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അവളുടെ കോണ്‍ടാക്റ്റായി ഉള്‍പ്പെടുത്തിയെന്ന് വ്യക്തമാക്കിയിരുന്നു.

 

 

 

Advertisement