വരുന്നവരുടെയും പോയവരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥി ഒരു ആള്‍ തന്നെ; അപ്‌സരയെ കുറിച്ച് ആല്‍ബി

55

ഇന്ന് മലയാളം ബിഗ് ബോസിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് അപ്‌സര . സീരിയല്‍ മേഘലയിലൂടെയാണ് ഈ നടി ശ്രദ്ധിക്കപ്പെട്ടത്. നടിയുടെ സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ചെയ്തത് നെഗറ്റീവ് റോള്‍ ആണെങ്കിലും അത് ഗംഭീരമായി തന്നെ താരം ചെയ്തു.

Advertisements

ഇതിന് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ എത്തിയപ്പോഴും നടിക്ക് പിന്തുണ അറിയിച്ച് ആരാധകര്‍ എത്തി. ഇപ്പോഴിതാ വളരെ വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് സജീവമായിട്ടുള്ള വ്യക്തിയും നടിയുടെ ഭര്‍ത്താവും കൂടിയായ ആല്‍ബി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

‘സ്വന്തം ജീവിത പങ്കാളിയെക്കുറിച്ച് ഒരുപാട് ഒരുപാട് അഭിമാനം തോന്നുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം…ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പ്രിയതമേ…വരുന്നവരുടെയും, പോയവരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥി ഒരു ആള്‍ തന്നെ.. അപ്‌സര.. ഒരേ ഒരു റാണി’ എന്നാണ് അപ്‌സരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആല്‍ബി കുറിച്ചത്.

ബിഗ്‌ബോസിലെ ശക്തയായൊരു മത്സരാര്‍ത്ഥിയാണ് അപ്‌സര. അപ്‌സരയ്ക്ക് പിന്തുണയറിയിച്ച് ആല്‍ബി നിരന്തരമായി പോസ്റ്റുകള്‍ പങ്കുവെക്കാറുണ്ട്.

Advertisement