Home Entertainment

ഷോയില്‍ നിന്നും പുറത്തായാല്‍ മനസ് മാറുമോ? പേളിയോട് തുറന്നു ചോദിച്ച്‌ ശ്രീനിഷ്

49

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റിഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ ഷോ ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രണ്ടു താരങ്ങളാണ് പേളിയും ശ്രീനിഷും.

Advertisements

ഇരുവരും പ്രണയത്തിലാണെന്നു തുറന്നു പറഞ്ഞതോടെ ആരാധകര്‍ സംശയത്തിലാണ്. പ്രണയം ഗെയിം തന്ത്രം മാത്രമാണോ അതോ ഇരുവരും വിവാഹിതരാകുമോ എന്നെല്ലാം രണ്ടു താരങ്ങളുടെയുംആരാധകര്‍ സംശയത്തോടെ ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ ബിഗ്ബോസ് അതിന്റെ അവസാനഭാഗത്തിലേയ്ക്ക് കടക്കുമ്ബോള്‍ ഇവരുടെ ഇടയിലും ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടുകയാണെന്നു റിപ്പോര്‍ട്ട്.

പേളിയും ശ്രീനിയും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ സംസാരത്തിലാണ് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന തോന്നല്‍ ആരാധകരില്‍ ശക്തമാകുന്നത്. പുറത്തു പോയാല്‍ പേളിയില്‍ മാറ്റം ഉണ്ടാകുമോ എന്ന് ശ്രീനീഷ് ഭയക്കുന്നുവെന്ന് സൂചന. പേളിയുടെ മാറ്റം കണ്ടിട്ട് വിവാഹം ആഗ്രഹമായി മാത്രം ഒതുങ്ങുമോ എന്ന് ശ്രീനീഷ് ചോദിക്കുന്നുണ്ട്.

എന്നാല്‍ പേളി അതിനെതിരെ വാദിക്കുമ്ബോഴും ആത്മവിശ്വാസ കുറവ് ശ്രീനീഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. കൂടാതെ ലാലേട്ടനോട് വിവാഹത്തിനെ കുറിച്ച്‌ പറഞ്ഞതല്ലാതെ പേളിയില്‍ നിന്ന് അതിനെ കുറിച്ച്‌ ഒരു സംസാരവും ഉണ്ടായിട്ടില്ലെന്ന് ശ്രീനി പേളിയോടു പരാതിപ്പെടുന്നുമുണ്ട്. എന്നാല്‍ ഇങ്ങനെയൊന്നും ചിന്തിക്കരുതെന്നും തനിയ്ക്ക് ഒരു മാറ്റവുംഇനി ഉണ്ടാകില്ലെന്നും പേളി ശ്രീനിയോട് പറഞ്ഞു.

Advertisement