എല്ലാവരേയും നിരാശയിലാക്കി പേളി മാണിയുടെ പുതിയ ഞെട്ടിക്കുന്ന തീരുമാനം

30

അവതാരകയും നടിയുമായ പേളിമാണി ടെലിവിഷന്‍ ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് .

Advertisements

ബിഗ്‌ ബോസ് ഷോയിലൂടെ നടന്‍ ശ്രീനിഷുമായുള്ള പ്രണയം വെളിപ്പെടുത്തി ആരാധക സ്നേഹം നേടിയ പേളി വീണ്ടും അവതാരകയായി മടങ്ങിയെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

ഒരു സ്വകാര്യ ചാനലിന്റെ ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു പേളി. ഡി 4 ഡാന്‍സിന്റെ അഞ്ചാം പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്.

ഡി 5 ജൂനിയറിന്റെ അവതാരകയായി പേളി എത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ അവതാരകയായി താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പേളി.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. ആരാധകരിലൊരാളാണ് അവതാരകയായി എത്തുന്നതിനെക്കുറിച്ച്‌ ചോദിച്ചത്.

താനില്ലെന്നും പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നുമായിരുന്നു താരത്തിന്റെ മറുപടി.

Advertisement