എന്തേ ഒരു റിപ്ലേ നല്‍കാത്തത്; മീരാ ജാസ്മിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് പിന്നാലെ മറുപടി നല്‍കി താരം

166

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകൻ ആക്കി ക്ലാസിക്ക് ഡയറക്ടർ ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നടിയായി മാറിയ താരമാണ് മീരാ ജാസ്മിൻ. 

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിരുന്ന മീരാ ജാസ്മിൻ വിവാഹത്തോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിൻ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.

Advertisements

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രംത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയിൽ നായകൻ ആയി എത്തിയത്. രണ്ടാം വരവിൽ ആണ് മീര ജാസ്മിൻ സോഷ്യൽ മീഡിയയിലും സജീവമായി തുടങ്ങിയത്.

ഇപ്പോൾ താരം പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആവുന്നത്. ഡിസംബർ മാസത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫോട്ടോസ് ആണ് മീര ജാസ്മിൻ ഷെയർ ചെയ്തിരിക്കുന്നത്. ഹലോ ഡിസംബർ എന്നാണ് ക്യാപ്ഷൻ. ചുരിദാർ ധരിച്ച് അതീവ സുന്ദരിയായി നിൽക്കുന്ന മീരയെ ഫോട്ടോകളിൽ കാണാം. നിരവിധ പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.

ഇതിൽ ‘മീരയെ ഇഷ്ടപ്പെടുന്ന ഒരുപാട് സാധാരണക്കാർ ഉണ്ട്.. അവർക്കൊന്നും എന്തേ ഒരു റിപ്ലേ നൽകാത്തത്..സെലിബ്രിറ്റികളുടെ കമന്റ് മാത്രമേകാണുകയുള്ളൂ അല്ലേ..ആയിരത്തിൽ ഒരാൾക്കെങ്കിലും ഒരു ലൈക്ക് കൊടുക്കൂ’, എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മീര ജാസ്മിൻ ഉടൻ മറുപടിയുമായി എത്തി. ‘കുന്നോളം സ്‌നേഹം തിരികെ’, എന്നാണ് മീര നൽകിയ മറുപടി.

Advertisement