ഇത് റെഡ് റോസ് ; ചുവപ്പ് നിറത്തിലെ വസ്ത്രത്തില്‍ അതീവ സുന്ദരിയായി ഹണി റോസ്

45

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

ഇന്ന് ഉദ്ഘാടന വേദികളിലാണ് താരം തിളങ്ങുന്നത്. ഏറ്റവും പുതിയതായി ഒരു ജുവല്ലറിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയ ഹണിയുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. ഇത്തവണ ചുവപ്പ് നിറമുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് ഹണി എത്തിയത്. ഇതോടെ ഹണി റോസ് അല്ല, റെഡ് റോസ് ആണിതെന്ന കമന്റുകളും വന്ന് തുടങ്ങി.

നിരവധി നെഗറ്റീവ് കമന്റാണ് ചിത്രത്തിന് താഴെ വന്നത്. നേരത്തെ ഇത്തരം കമന്റ് ഹണി നേരിട്ടത് ആണ് , മാത്രമല്ല ഇതൊന്നും തന്നെ ബാധിക്കില്ല എന്നും ഈ നടി തെളിയിച്ചതാണ്.

 

 

Advertisement