ആ കഥ അന്ന് കേട്ടപ്പോള്‍ കുഴപ്പമില്ല, ഇന്ന് ഭയങ്കര പൈങ്കിളിയായി തോന്നുന്നു, കാലം കൊണ്ടുവന്ന മാറ്റങ്ങളേ, മനസ്സുതുറന്ന് ബിജു മേനോന്‍

62

നായകനായി എത്തിയെങ്കിലും തുടക്കകാലത്ത് ചെറിയ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒതുക്കപ്പെട്ട നടന്‍ ആയിരുന്നു ബിജു മേനോന്‍. എന്നാല്‍ വീണ്ടും നായകനിരിലേക്ക് ഉയര്‍ന്ന് ഇപ്പോള്‍ മലയാള സിനിമയില്‍ വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ബിജു മേനോന്‍.

Advertisements

ബിജുമേനോന്‍ നായകനായി അഭിനയിച്ച ചിത്രമായിരുന്നു മേഘമല്‍ഹാര്‍. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സംയുക്ത വര്‍മയായിരുന്നു നായിക. നേരത്തെ ചിത്രത്തെ കുറിച്ച് കമല്‍ പറഞ്ഞ കാര്യം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് വേറെയൊരു രീതിയില്‍ ചിന്തിച്ചിരുന്നുവെന്നായിരുന്നു കമല്‍ പറഞ്ഞത്.

Also Read:സത്യന്‍ അന്തിക്കാടിന്റെ ആ ചിത്രം എനിക്ക് നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു, അദ്ദേഹത്തിന് ആ സിനിമയിലൂടെ നേടാന്‍ പറ്റാത്തത് എനിക്ക് പറ്റും, തുറന്നുപറഞ്ഞ് ബേസില്‍ ജോസഫ്

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നായകന്‍ എന്ന നിലയില്‍ ചിത്രത്തെ കുറിച്ച് കമല്‍ പറഞ്ഞ പോലെ എന്തെങ്കിലും ചിന്ത വന്നിരുന്നോ എന്ന ചോദ്യത്തിന് ബിജുമേനോന്‍ പറഞ്ഞ കാര്യ മറുപടിയാണ് ശ്രദ്ധനേടുന്നത്.

അന്നത്തെ കാലത്ത് ആ കഥയ്ക്ക് കുഴപ്പമില്ലായിരുന്നു. കാരണം മൊബൈല്‍ സംസാരമൊക്കെ വളരെ കുറവായിരുന്ന കാലമായിരുന്നുവെന്നും ഇപ്പോള്‍ ആ കഥ കുറച്ച് പൈങ്കിളിയായിട്ടൊക്കെ തോന്നുന്നുണ്ടെന്നും കാലം കൊണ്ടുവന്ന മാറ്റമായിരുന്നു അതെന്നും ബിജു മേനോന്‍ പറയുന്നു.

Also Read:കൊച്ചിന്റെ വീഡിയോകളിട്ട് പൈസ ഉണ്ടാക്കുന്നുവെന്നാണ് പലരും പറയുന്നത്, അവളെ റോഡില്‍ കൊണ്ടുപോയി കെട്ടിയിട്ട് നടത്തിക്കുകയൊന്നുമല്ലല്ലോ ചെയ്യുന്നത്, നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് സൗഭാഗ്യ

പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തെ കുറിച്ചും ബിജു മേനോന്‍ സംസാരിച്ചു. ചിത്രത്തില്‍ താടിയുള്ള ലുക്കിലായിരുന്നു താരം. തനിക്ക് തുടക്കം മുതലേ താടിയുണ്ടായിരുന്നുവെന്നും ജീവിതത്തില്‍ തന്നെ താടി ഷേവ് ചെയ്യുന്നത് ഫാസിലിന് വേണ്ടിയാണെന്നും ബിജു മേനോന്‍ പറയുന്നു.

Advertisement