കൊച്ചിന്റെ വീഡിയോകളിട്ട് പൈസ ഉണ്ടാക്കുന്നുവെന്നാണ് പലരും പറയുന്നത്, അവളെ റോഡില്‍ കൊണ്ടുപോയി കെട്ടിയിട്ട് നടത്തിക്കുകയൊന്നുമല്ലല്ലോ ചെയ്യുന്നത്, നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് സൗഭാഗ്യ

30

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് നടി താര കല്യാണും മകള്‍ സൗഭാഗ്യയും. ഒരു അമ്മ- മകള്‍ എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നത്. താര കല്യാണ്‍ സിനിമയിലും സീരിയലുമായി തിരക്കിലാണ്.

Advertisements

സൗഭാഗ്യ സോഷ്യല്‍മീഡിയയിലെ താരമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. കുഞ്ഞിന്റെ വിശേഷങ്ങള്‍ ഇവര്‍ ഇടക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു.

Also Read:വീട്ടുകാരുടെ നിര്‍ബന്ധം, രണ്ടാം വിവാഹത്തിനൊരുങ്ങി സാമന്ത, വരന്‍ അടുത്ത ബന്ധു

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സൗഭാഗ്യയും അര്‍ജുനും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മകള്‍ സുദര്‍ശനയും തങ്ങളെ പോലെ തന്നെയാണ് രാത്രിയില്‍ ഉറങ്ങാറേയില്ലെന്നും അപ്പോഴായിരിക്കും അവള്‍ കൂടുതല്‍ ആക്ടിവായിരിക്കുന്നതെന്നും സൗഭാഗ്യ പറയുന്നു.

മകളുടെ കുഞ്ഞ് വീഡിയോകളെല്ലാം താന്‍ യൂട്യൂബില്‍ ഇടാറുണ്ട്. പലപ്പോഴും ആ വീഡിയോയുടെ താഴെ നെഗറ്റീവ് കമന്റുകള്‍ വരാറുണ്ടെന്നും തങ്ങള്‍ മകളെ വെച്ച് പണമുണ്ടാക്കുകയാണെന്നൊക്കെയാണ് പറയുന്നതെന്നും സൗഭാഗ്യ പറയുന്നു.

Also Read:ഇത് എന്തൊരു എനര്‍ജി; പ്രസവ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഷംന കാസിം, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

അങ്ങനെ പൈസ കിട്ടുന്നുണ്ടെങ്കില്‍ അത് വെളിയില്‍ കൊണ്ടുപോയി വേറെ ആര്‍ക്കുമല്ലല്ലോ കൊടുക്കുന്നത്. കൊച്ചിന് തന്നെയല്ലേ കൊടുക്കുന്നതെന്നും വീട്ടില്‍ കൊച്ച് ഓടിച്ചാടി നടക്കുന്നതിന്റെ വീഡിയോ അല്ലേ എടുത്തിടുന്നതെന്നും അല്ലാതെ റോഡില്‍ കൊണ്ടുപോയി കയറുകെട്ടി നടത്തിക്കുകയൊന്നുമല്ലല്ലോ ചെയ്യുന്നെതെന്നും സൗഭാഗ്യ പറഞ്ഞു.

Advertisement