ഇദ്ദേഹമാണ് എന്റെ സപ്പോര്‍ട്ട് സിസ്റ്റം, നല്ല കൂട്ടുകാരന്‍ ; തന്റെ ഭര്‍ത്താവിനെ കുറിച്ച് സൗഭാഗ്യ

21

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്സത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

2020ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്.

ഇപ്പോൾ സൗഭാഗ്യ പങ്കുവച്ചിരിയ്ക്കുന്നത് ഭർത്താവിനോടുള്ള അനന്തമായ സ്നേഹത്തെ കുറിച്ചാണ്. ഏതാനും മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് സൗഭാഗ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

വിവാഹം കഴിഞ്ഞ മാസമാണ് ഫെബ്രുവരി. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്ന് സൗഭാഗ്യ പറയുന്നുണ്ട്. ‘ഞാൻ എന്റെ വിവാഹം കഴിഞ്ഞ മാസത്തിലേക്ക് കടക്കുമ്പോൾ, ഈ മനുഷ്യനെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് പ്രപഞ്ചത്തോടുള്ള അപാരമായ നന്ദി മാത്രമാണ് എനിക്ക്’

‘ഇദ്ദേഹമാണ് എന്റെ സപ്പോർട്ട് സിസ്റ്റം, എന്റെ ബാക്കപ്പ് പ്ലാൻ, ജീവിത യാത്ര മുഴുവ ഇദ്ദേഹമാണ്, എന്റെ സ്വകാര്യ ഡയറിയാണ്, എന്റെ കൂട്ടുകാരൻ, എന്റെ തെറാപ്പിസ്റ്റാണ്, എന്റെ പ്രചോദനമാണ്, ഉപദേശകനാണ്. ‘പഴയ എന്നെ’ രൂപപ്പെടുത്തി, ‘നിലവിലെ എന്നെ’ പൂർത്തിയാക്കുന്നു, ഇദ്ദേഹം ‘പുതിയ എന്നെ’ വാർത്തെടുക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് സൗഭാഗ്യയുടെ വാക്കുകൾ

 

Advertisement