ഇങ്ങനെയൊരു ബന്ധം ഇവര്‍ക്കിടെ ഉണ്ടായിരുന്നോ ? ; അധികമാരും അറിയാത്ത ആ ബന്ധത്തെ കുറിച്ച് ശിവദ

86

വേറിട്ട കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് നടി ശിവദ. വിവാഹശേഷം ശിവദാ അഭിനയരംഗത്ത് സജീവമാണ്. ഇപ്പോഴിതാ നടൻ നിവിൻ പോളിയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചാണ് നടി പറയുന്നത്. 

എൻറെ സുഹൃത്ത് എന്നതിനപ്പുറം മുരളിയുടെ സുഹൃത്ത് എന്ന നിലയിലാണ് കുറച്ചു കൂടുതൽ അടുപ്പം. ഒരിക്കൽ മലർവാടി ആർട്‌സ് ക്ലബ് എന്ന സിനിമയുടെ സമയത്ത് അവർക്കൊരു ക്യാമ്പ് ഉണ്ടായിരുന്നു. അതിൽ മുരളി ഉണ്ട്. ആ സമയത്ത് ഞാനും മുരളിയും പ്രണയത്തിലാണ്. ഞങ്ങൾ ഇടയ്ക്ക് ഫോൺ വിളിക്കും. ഒരിക്കൽ മുരളി എന്നോട് സംസാരിക്കുമ്പോൾ നിവിൻ പോളി ചോദിച്ചു ആരാടാ എന്ന്. അപ്പോൾ മുരളി അമ്മൂമ്മയാണെന്ന് പറഞ്ഞു.

Advertisements

ഈ സമയത്ത് നിവിൻ ഫോൺ തട്ടിപ്പറിച്ചു വാങ്ങി അമ്മൂമ്മേ എന്ന് വിളിച്ച് സംസാരിക്കാൻ തുടങ്ങി. ഞാൻ പെട്ടെന്ന് കോൾ കട്ട് ചെയ്തു ശിവദ പറഞ്ഞു. പിന്നീട് കണ്ടപ്പോൾ അമ്മൂമ്മയ്ക്ക് സുഖമല്ലേ എന്ന് നിവിൻ ചോദിച്ചുവെന്നും ശിവദ പറഞ്ഞു.

also read
വീട്ടുകാരുടെ നിര്‍ബന്ധം, രണ്ടാം വിവാഹത്തിനൊരുങ്ങി സാമന്ത, വരന്‍ അടുത്ത ബന്ധു
അതേസമയം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്.

 നിരവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ സിനിമയിൽ എത്തിയത്. അതേ സമയം മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

 

 

Advertisement