വീട്ടുകാരുടെ നിര്‍ബന്ധം, രണ്ടാം വിവാഹത്തിനൊരുങ്ങി സാമന്ത, വരന്‍ അടുത്ത ബന്ധു

107

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികള്‍ ആയിരുന്നു സാമന്തയും തെലുങ്ക് യുവസൂപ്പര്‍താരം നാഗ ചൈതന്യയും. ഓണ്‍ സ്‌ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതായിരുന്നു.

Advertisements

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2017 ല്‍ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലാകാറും ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു.

Also Read:വിവാഹ സങ്കല്‍പ്പങ്ങളൊന്നുമില്ല, ഒത്തിരി കരഞ്ഞാല്‍ കൂടുതല്‍ ശക്തയാവും, തുറന്നുപറഞ്ഞ് നിത്യ മേനോന്‍

2021 ഒക്ടോബര്‍ രണ്ടിനായിരുന്നു സാമും ചൈയും പിരിയാന്‍ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്. ഇപ്പോള്‍ വര്‍ഷമേറെ കഴിഞ്ഞിട്ടും ഇരുവരും വേര്‍പിരിഞ്ഞതിന്റെ വിഷമത്തിലാണ് ആരാധകര്‍. പിന്നീട് ആരോഗ്യവും നശിച്ച് മോശം കാലഘട്ടത്തിലൂടെയായിരുന്നു സാമന്ത കടന്നു പോയത്. ഒടുവിലിറങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയം നേടിയതുമില്ല. പുഷ്പയിലെ ഡാന്‍സ് നമ്പര്‍ മാത്രമാണ് സാമന്തയ്ക്ക് ഇതിനിടെ അല്‍പം ആശ്വാസം നല്‍കിയത്.

ഇപ്പോഴിതാ ആരാധകരെയൊന്നടങ്കം ഞെട്ടിച്ചുകൊണ്ട് സാമന്ത രണ്ടാമതും വിവാഹിതയാവാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വീട്ടുകാരാണ് സാമന്തയുടെ രണ്ടാം വിവാഹത്തിന് പിന്നിലെന്നും വിവാഹം കഴിക്കാന്‍ സാമന്തയ്ക്ക് സമ്മര്‍ദമുണ്ടെന്നും പറയപ്പെടുന്നു.

Also Read:വിവാഹ സങ്കല്‍പ്പങ്ങളൊന്നുമില്ല, ഒത്തിരി കരഞ്ഞാല്‍ കൂടുതല്‍ ശക്തയാവും, തുറന്നുപറഞ്ഞ് നിത്യ മേനോന്‍

സാമന്തയുടെ അടുത്ത ബന്ധുക്കളില്‍ ഒരാളെ തന്നെ ബന്ധുക്കള്‍ നടിയുടെ ഭാവിവരനായി തീരുമാനിച്ചിട്ടുണ്ടെന്നും വീട്ടില്‍ വെച്ച് സാമന്ത വരനെ കണ്ടുവെന്നും അധികം വൈകാതെ തന്നെ വിവാഹം നടക്കുമെന്നും പറയപ്പെടുന്നു. അതേസമയം സംഭവത്തില്‍ സാമന്ത പ്രതികരിച്ചിട്ടില്ല.

Advertisement