വിവാഹ സങ്കല്‍പ്പങ്ങളൊന്നുമില്ല, ഒത്തിരി കരഞ്ഞാല്‍ കൂടുതല്‍ ശക്തയാവും, തുറന്നുപറഞ്ഞ് നിത്യ മേനോന്‍

42

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുചെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് നിത്യാ മേനോന്‍. മികച്ച അഭിനയം കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും പ്രേക്ഷകമനസ് കീഴടക്കിയ താരം കൂടിയാണ് നിത്യാ മേനോന്‍.

Advertisements

നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച നിത്യ മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വേഷമിട്ടിട്ടുണ്ട്. ചുരിങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരെ നിത്യാ മേനോന്‍ വാരികൂട്ടിയിരുന്നു

Also Read:ഒരു വണ്‍ സൈഡ് ലവ് ആയിരുന്നു, അത് എന്നും സ്പെഷ്യല്‍ ആണ്; തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നസ്ലിന്‍

1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിയാണ് നിത്യ സിനിമ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സെവന്‍ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചും നിത്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കരയുന്നത് നല്ലതാണെന്നും ഇമോഷനെ വര്‍ധിപ്പിച്ച് മുന്നോട്ട് പോകന്‍ കഴിയുമെന്നും വിഷമഘട്ടങ്ങള്‍ അഭിമുഖീകരിക്കുന്ന സമയം കുറഞ്ഞുവരുമെന്നും തനിക്കിപ്പോള്‍ കുറവാണെന്നും നിത്യ പറഞ്ഞു.

Also Read:ആ ചേച്ചിയുടെ കാമുകനെ ആയിരുന്നു ഞാന്‍ നോക്കിയത്, പിന്നീടാണ് അത് അറിഞ്ഞത്; തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് മമിതാ

ഇഷ്ടം തോന്നുന്ന പുരുഷന്‍ ഇന്റലിജന്റും കരുണയുള്ള ആളുമായിരിക്കണമെന്നായിരുന്നു ആദ്യം ആഗ്രഹം. പക്ഷേ ഇപ്പോള്‍ സങ്കല്‍പ്പങ്ങളൊന്നുമില്ലെന്നും 20കളിലല്ല താന്‍ ജീവിക്കുന്നതെന്നും തനിക്ക് ഇന്നേ നടന്റെ കൂടെ അഭിനയിക്കണം എന്നൊന്നുമില്ല, പക്ഷേ തന്റെ കഴിവ് പുറത്തെടുക്കാന്‍ കഴിയണമെന്നും നിത് പറയുന്നു.

അതേസമയം വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവിട്ടു കൊണ്ടായിരുന്നു തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇവർ പറഞ്ഞത്.

Advertisement