ഇത് എന്തൊരു എനര്‍ജി; പ്രസവ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഷംന കാസിം, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

44

മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ‘ഗുണ്ടൂർ കാരം’ ത്തിലെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഗാനത്തിൽ നടി ഷംന കാസിം ഗസ്റ്റ് റോളിലും എത്തുന്നുണ്ട്. കുർച്ചി മടത്തപ്പെട്ടി എന്ന ഈ ഗാനം ഇപ്പോൾ ട്രെന്റിംഗ് ലിസ്റ്റിൽ ഒന്നാമതാണ്. ഇതിലെ ഷംനയുടെ പ്രകടനം കണ്ട് നിരവധി പേരാണ് നടിയെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

Advertisements

2023 ഏപ്രിൽ നാലിന് ആണ് ഷംന കാസിം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ശേഷം ഡാൻസ് ചെയ്ത സിനിമയാണ് ‘ഗുണ്ടൂർ കാരം’.

അതുകൊണ്ട് തന്നെ ഗർഭ ശേഷം ഇത്രേം എനർജറ്റിക് മൂവ്‌സുമായി എത്തിയ ഷംനയ്ക്ക് വൻ കയ്യടിയാണ് ലഭിക്കുന്നത്. വളരെ സിമ്പിൾ ആണെങ്കിലും പവർ ഫുള്ളായ പ്രകടനമാണ് ഷംനയുടേത് എന്നാണ് ആരാധകർ പറയുന്നത്.

‘പ്രസവ ശേഷം ഇത്രേം energetic moves.. its her dedication to the dance..അത്രേം സപ്പോർട്ട് ചെയ്യുന്ന back bone ആയ husbandന് ബിഗ് സല്യൂട്ട്, പൂർണ്ണയുടെ ഡാൻസ് പോർഷൻ പെർഫെക്റ്റ് ഡാൻസ് ആണ്, ആദ്യം ആയിട്ടു മഹേഷ് ബാബുന്റെ പാട്ട് ഇത്രയും ആസ്വാധിച്ചു കേൾക്കുന്നെ…മ്യൂസിക് ഒരേ പൊളി’,എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

 

Advertisement