പൊന്നൂസിന്റെ പ്രസവം കഴിയുമ്പോഴേക്കും ഞാന്‍ ലോണെടുക്കേണ്ടി വരും, തുറന്ന് പറഞ്ഞ് ഷെബിന്‍, വൈറലായി ഉപ്പും മുളകും ഫാമിലിയുടെ പുതിയ വീഡിയോ

1029

സോഷ്യല്‍മീഡിയയിലെ താരമാണ് ഇന്ന് ഉപ്പും മുളകും ലൈറ്റ്. ഫാമിലി വ്ലോഗിലൂടെ ശ്രദ്ധിക്കപ്പെട്ട കുടുംബത്തിന് ഇന്ന് ആരാധകരേറെയാണ്. കുടുംബാംഗങ്ങളെല്ലാം ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.

Advertisements

പൊന്നുവും ഷെബിനും ഇന്ന് സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. തങ്ങളുടെ ഒളിച്ചോട്ട വിവാഹത്തെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ട്.

Also Read: മമ്മൂട്ടി രാജ്യം കണ്ട മികച്ച നടന്മാരിലൊരാൾ; അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിച്ച് എന്റെ അഭിനയം മെച്ചപ്പെടുത്താൻ സാധിച്ചു; ഡിനോ മോറിയ പറഞ്ഞത് കേട്ടോ

ഇപ്പോള്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. ഇപ്പോഴിതാ പൊ്ന്നുവും ഷെബിനും പങ്കുവെച്ച തങ്ങളുടെ പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പൊന്നുസിന്റെ പ്രസവം കഴിയുമ്പോഴേക്കും താന്‍ ലോണെടുക്കേണ്ടി വരുമെന്ന് ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇരുവരും അമ്പലത്തില്‍ പോകാനുള്ള ഒരുക്കത്തെ കുറിച്ചായിരുന്നു ആദ്യം സംസാരിച്ചത്. പിന്നീട് കുഞ്ഞിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പൊന്നുവിന്റെ അമ്മ പറഞ്ഞു.

Also Read: 20 വർഷമായി പൊട്ടിക്കാത്തൊരു മദ്യക്കുപ്പിയുണ്ട് കൈയ്യിൽ; ഏത് ബ്രാൻഡാണ് കഴിച്ചതെന്ന് ഭാര്യ കൃത്യമായി പറയും; മദ്യപാനം നിർത്തിയത് പറഞ്ഞ് സാജു കൊടിയൻ

അതേസമയം പെണ്‍കുഞ്ഞിനോടാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്ന് പൊന്നു പറയുന്നു. കാര്‍ത്തു എന്ന് പേര് കണ്ടുപിടിച്ച് വെച്ചിരിക്കുകയാണ് പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ വിളിക്കാനായി പൊന്നുവും ഷെബിനും.

Advertisement