സൂപ്പർതാരങ്ങളുടെ നായിക പൂജ ബത്ര പൊരിഞ്ഞ പ്രണയത്തിൽ; കാമുകൻ പ്രമുഖ നടൻ

62

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചന്ദ്രലേഖയിലെ നായികയായി മലയാളത്തിലെത്തിയ ബോളിവുഡ് താര സുന്ദരിയാണ് പൂജ ബത്ര.

പിന്നീട് മമ്മൂട്ടി പ്രിയദർശൻ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പൂജ ബത്ര പ്രിയങ്കരിയായി മാറി.

Advertisements

അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും പൂജ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ താൻ പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരേ അറിയിച്ചിരിക്കുകയാണ് താരം.

പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്പോൾ ജീവിതം ആഘോഷമാണെന്ന് കാമുകന്റെ കൈചേർത്തുള്ള ചിത്രം പങ്കുവച്ചു കൊണ്ട് പൂജ കുറിച്ചിരുന്നു.

അതോടെ താരത്തിന്റെ കാമുകൻ ആരാണെന്ന അന്വേഷണത്തിൽ ആയിരുന്നു ആരാധകർ. തൊട്ടുപിന്നാലെ നടൻ നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

അതോടെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന രഹസ്യം പുറത്തായി. നവാബ് ഷാ ടൈഗർ സിന്ദഗി, ഭാഗ് മിൽഖ ഭാഗ്, ഡോൺ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട നടനാണ്.

2003 ൽ ഡോക്ടർ സോനു എസ്. അലുവാലിയയെ നടി പൂജ വിവാഹം ചെയ്തിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് പൂജ വിട്ടു നിന്നിരുന്നു. എന്നാൽ ഇരുവരും 2011 ൽ വേർപിരിഞ്ഞു

Advertisement