മണിക്കൂറുകള്‍ക്കുള്ളില്‍ റെക്കോര്‍ഡ് തകര്‍ത്ത് കാഴ്ച്ചക്കാര്‍; പ്രഭുദേവയുടെയും നിക്കിയുടെയും കിടിലന്‍ ‘ചിന്ന മച്ചാ’ തരംഗമാകുന്നു

25

സൂപ്പര്‍താരവും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയും നിക്കി ഗല്‍റാണിയും ഒന്നിച്ച ചാര്‍ളി ചാപ്ലിന്‍ 2-ലെ ഗാനത്തിന്റെ വിഡിയോ തരംഗമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായ ചിന്ന മച്ചാ എന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

Advertisements

പുറത്തിറങ്ങി 23 മണിക്കൂര്‍ മാത്രം പിന്നിടുമ്പോള്‍ ഗാനത്തിന് ഒന്‍പത് ലക്ഷത്തിനു മേല്‍ കാഴ്ച്ചക്കാരാണ് ഉള്ളത്. ട്രെന്‍ഡിംഗില്‍ ആദ്യ പത്തിലുമുണ്ട് ഈ ഗാനം.

രസിപ്പിക്കുന്ന ഈണത്തിനൊപ്പം പ്രഭുദേവയുടെയും നിക്കിയുടെയും തകര്‍പ്പന്‍ ഡാന്‍സും പാട്ടിന്റെ ഹൈലൈറ്റാണ്. സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചെല്ല തങ്കയ്യയുടെ വരികള്‍ക്ക് അംരീഷാണ് ഈണം പകര്‍ന്നിരിക്കുന്നത്. മുന്‍പ് പാട്ടിന്റെ മേക്കിങ് വിഡിയോയും തരംഗമായിരുന്നു.

കോമഡിയും ഡാന്‍സും ആക്ഷനുമെല്ലാം പ്രാധാന്യം നല്‍കി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അമ്മാ ക്രിയേഷന്‍സാണ്.

2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം ഭാഗമാണിത്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തി.

Advertisement