പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടി കങ്കണ റണാവത്ത് ; ആധുനിക കാലത്തെ അമ്മമാർ കണ്ട് പഠിക്കേണ്ട കാര്യമാണിതെന്ന് താരം

45

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടി കങ്കണ റണാവത്ത്. മഴയത്ത് സ്വയം കുടപിടിച്ച് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല, മറിച്ച് സ്വഭാവശക്തിയും സമഗ്രതയുമാണ് അത് സൃഷ്ടിക്കുന്നതെന്ന്മോദിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടി ഫേസ്ബുക്കിൽ കുറിച്ചു.

Read more

Advertisements

ബോളിവുഡ് സിനിമാലോകത്തിന് നാണക്കേടായി ശിൽപ്പഷെട്ടിയുടെ ഭർത്താവിന്റെ അറസ്റ്റ്! പിന്നാലെ നൂഡ് ഓഡിഷന്റെ വെളിപ്പെടുത്തലുമായി നടിമാർ…

‘ആധുനിക കാലത്തെ അമ്മമാർ കണ്ട് പഠിക്കേണ്ട കാര്യമാണിത്. സുഖവും ആഡംബരവും ആരെയും നല്ല മനുഷ്യരാക്കില്ല. മറിച്ച് സ്വഭാവശക്തിയും സമഗ്രതയുമാണ് ഒരാളെ മികച്ച മനുഷ്യനാക്കുന്നത്’, കങ്കണ ഫേസ്ബുക്കിൽ പങ്കുവെച്ചു.

കങ്കണയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരനും സംവിധായകൻ പ്രിയദർശനും മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ ഈ എളിമയെ താൻ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചത്.

Read more

ഞെട്ടിപ്പിക്കുന്ന ഹോട്ട് ലൂക്കിൽ അമല പോൾ. കണ്ണുമിഴിച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ

‘മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ചയാവുകയാണ്. തൊഴിലാളിവർഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തിൽ ഈ ലാളിത്യം പുലർത്താനാവില്ല’, പ്രധാനമന്ത്രിയെ വാഴ്ത്തി വി മുരളീധരൻ ഇപ്രകാരം ഫേസ്ബുക്കിൽ കുറിച്ചു.

Advertisement