അടുത്ത 100 കോടി ചിത്രം, പ്രണവിന് കൂട്ടായി മോഹന്‍ലാലും!

14

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യചിത്രമായിരുന്നു ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ വന്‍ ചലനമാണ് ഉണ്ടാക്കിയത്.

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

Advertisements

ദിലീപിന്റെ രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടോമിച്ചന്‍ മുളകുപാടത്തിന്റേതാണ് നിര്‍മാണം. കിടിലന്‍ ലുക്കിലാണ് പോസ്റ്ററില്‍ പ്രണവ് പ്രത്യക്ഷപ്പെടുന്നത്.

സ്യുട്ട് ധരിച്ച്‌ ഫൈറ്റ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു രീതിയിലാണ് പ്രണവിന്റെ നില്‍പ്പ് തന്നെ.

പീറ്റര്‍ ഹെയ്‌ന്‍ ഒരുക്കുന്ന കിടിലന്‍ ആക്ഷന്‍ രംഗംങ്ങളും ചിത്രത്തിന്റെ ഹൈലൈറ് ആണ്. അടുത്ത നൂറ് കോടി ചിത്രത്തിനായുള്ള മരണമാസ് വെയ്റ്റിംഗ് ആണ് ആരാധകര്‍.

അതേസമയം, ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ പ്രണവിന്റെ ആദിയിലും മോഹന്‍ലാല്‍ അതിഥി കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Advertisement