Home Entertainment

കുഞ്ഞാലി മരക്കാര്‍ ആകാന്‍ പ്രണവും, പ്രഖ്യാപനവുമായി പ്രിയദര്‍ശന്‍

29

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന വമ്പന്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നു. ചിത്രത്തില്‍ കുഞ്ഞാലി മരക്കാരിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുക. തമ്പി കണ്ണന്താനം ഒരുക്കിയ ഒന്നാമന്‍ എന്ന ചിത്രത്തിലും പ്രണവ് മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു.

ആദി എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയ പ്രണവിന്റെയും മോഹന്‍ലാലിന്റേയും ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു. നൂറുകോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ്. താരനിര്‍ണയം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മരക്കാറിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

ചിത്രത്തില്‍ കുഞ്ഞാലി നാലാമനായി മോഹന്‍ലാല്‍ എത്തുമ്പാള്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭുവും ഒരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹിന്ദി, തെലുഗ്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങള്‍ അണിനിരക്കും.

Advertisement