ആ പ്രണയകഥ പുറത്തുവരരുത്; സൽമാനെ നേരിട്ട് കണ്ട് താരം; മാധുരിയുടെ പേരിൽ തമ്മിലടിച്ച് സഞ്ജയ് ദത്തും സൽമാനും; ബോളിവുഡിലെ രഹസ്യകഥ ഇങ്ങനെ

168

ബോളിവുഡിലെ സൂപ്പർ ഹീറോകളാണ് സഞ്ജയ് ദത്തും സൽമാൻ ഖാനും. യൗവ്വനകാലത്ത് ഉണ്ടാക്കിയ ആരാധകർ ഇപ്പോഴും ഇരുവർക്കുമുണ്ട്. തീയേറ്ററുകളിൽ ഓളമുണ്ടാക്കുന്ന കാര്യത്തിൽ 50 പിന്നിട്ട താരങ്ങൾക്ക് എതിരാളികൾ കുറവാണെന്ന് പറയേണ്ടി വരും.

നായക വേഷങ്ങളിൽ നിന്നും വേറിട്ട് വില്ലൻ വേഷങ്ങളിലേക്ക് ചേക്കേറിയ സഞ്ജയ് ദത്തിന് തെന്നിന്ത്യയിലും ആരാധകർ നിറയുകയാണ്. അതേസമയം, ഹീറോയയിസത്തിനൊപ്പം അഭിയപ്രാധാന്യമുള്ള മാസ് വേഷങ്ങൾ കൂടി അവതരിപ്പിച്ചാണ് സൽമാൻ ആരാധകരുടെ കൈയ്യടി വാങ്ങുന്നത്.

Advertisements

ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ചിരുന്ന ഇരുവരും തമ്മിൽ മോശമല്ലാത്ത സൗഹൃദമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. പിന്നീട് ഇരുവരും സ്വകാര്യ ജീവിതത്തിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും വിവാദങ്ങളിൽ കുടുങ്ങി ജയിലിൽ പോവുകയും ചെയ്തു.

ALSO READ- ഓടിയെത്തി, ‘ജയേട്ടാ എന്നെ ഓർമ്മയുണ്ടോ?’ എന്ന് തിരക്കി കുഞ്ഞു ആരാധകൻ; വളർന്ന് വലിയ സുന്ദരനായി പോയെന്ന് ജയസൂര്യ;വിങ്ങിപ്പൊട്ടി ആരാധകനും കൂടി നിന്നവരും

എങ്കിലും സൗഹൃതത്തിലായിരുന്നു ഇരുതാരങ്ങളേും തമ്മിൽ പിണക്കിയ നടിയുണ്ട് ബോളിവുഡിൽ. സൽമാൻ ഖാനും സഞ്ജയ് ദത്തും തമ്മിൽ പ്രശ്നമുണ്ടായപ്പോൾ അതിന് കാരണക്കാരിയായത് മറ്റാരുമല്ല, ഡാൻസിങ് ദിവയായ നടി മാധുരി ദീക്ഷിതാണ്.

മുൻപ് സഞ്ജയ് ദത്തിനൊപ്പം നിരവധി ഹിറ്റ് സിനിമകൾ ചെയ്തിട്ടുള്ള താരസുന്ദരിയാണ് മാധുരി. ഇടയ്ക്ക് ഇരുവരും തമ്മിൽ പ്രണയത്തിലായെങ്കിലും പിന്നീട് തമ്മിൽ പിരിഞ്ഞു. ഈ പ്രണയമാണ് പിന്നീട് സൽമാനേയും സഞ്ജയിനേയും പിണക്കിയത്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് നടന്മാർക്കിടയിൽ പിണക്കത്തിന് കാരണമായ സംഭവം നടന്നത്. ബോളിവുഡിലെ പരസ്യമായ ആ രഹസ്യം ഇങ്ങനെ:

ALSO READ- കുടുംബത്തിന് വേണ്ടി നാലാം വയസ്സിൽ തട്ടിൽ കയറി; പട്ടിണി കാരണം ഷക്കീല പടങ്ങളിലും അഭിനയിച്ചു; പ്രണയിച്ച പുരുഷൻ സമ്പാദ്യം മുഴുവൻ നശിപ്പിച്ചു; 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച നടി കനകലതയുടെ ജീവിതം

സഞ്ജയ് ദത്തിന്റെ ബയോപിക്കായ സഞ്ജു ചിത്രം അണിയറയിൽ ഒരുങ്ങുന്ന കാലത്താണ് സംഭവത്തിന്റെ തുടക്കം. രാജ്കുമാര് ഹിറാനി സംവിധാനം ചെയ്ത് രൺബീർ സിംഗ് അഭിയിച്ച ചിത്രമായിരുന്നു സഞ്ജു. 2018 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മുൻപ് സഞ്ജയ് ദത്തുമായി പ്രണയത്തിലായിരുന്നു എന്നതിനാൽ തന്നെ ബയോപിക് ആയ ഈ ചിത്രത്തിൽ തന്റെ പേര് ഒരിക്കലും വരരുതെന്ന ആവശ്യവുമായി നടി മാധുരി ദിക്ഷീത് രംഗത്ത് വന്നിരുന്നു. ഈ പ്രൊജക്ട് പൂർണമായും ഉപേക്ഷിക്കണമെന്നാണ് താരം ആവശ്യപ്പെട്ടത്. ഇക്കാര്യം സഞ്ജയ്‌നോട് പറയാൻ മാധുരി സഹായം അഭ്യർത്ഥിച്ചത് നടൻ സൽമാൻ ഖാനോടായിരുന്നു. സഞ്ജയ് ദത്തിനെ ഇതൊന്ന് ബോധ്യപ്പെടുത്തണമെന്ന് നടി സൽമാനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഈ ആവശ്യവുമായി സഞ്ജയുടെ അടുത്ത് സൽമാൻ ചെന്നെങ്കിലും അദ്ദേഹം ഇക്കാര്യം ചെവിക്കൊള്ളാതെ സിനിമയുമായി മുന്നോട്ടുപോയി. ഇതോടെ കലിപ്പിലായ സൽമാൻ സഞ്ജയ് ദത്തുമായിട്ടുള്ള സംസാരം തന്നെ നിർത്തിയെന്നാണ് വിവരം. കൂടാതെ ഈ ചിത്രം നിർത്തിവെയ്പ്പിക്കാൻ സൽമാൻ ഖാൻ ആവശ്യപ്പെടാൻ മറ്റ് കാരണങ്ങളുമുണ്ടായിരുന്നു.

സഞ്ജയ് ദത്തിന്റെ വേഷം അവതരിപ്പിക്കുന്ന രൺബീർ കപൂർ ആണ് അതിന് കാരണം. രൺബീർ ഈ ചിത്രത്തിൽ അഭിനയിക്കുന്നതും സൽമാന് അതൃപ്തി നൽകിയിരുന്നു. കാരണം സൽമാന്റെ മുൻകാമുകിയായിരുന്ന കത്രീന കൈഫ് രൺബീറുമായി ഇതിനിടെ ഇഷ്ടത്തിലായിരുന്നു. ഇതും പ്രശ്നങ്ങൾക്ക് കാരണമായതായി ബോളിവുഡ് ലൈഫ് പുറത്ത് വിട്ട വാർത്തയിൽ പറയുന്നുണ്ട്.

കൂടാതെ ജയിലിൽ നിന്നും പുറത്തിറങ്ങിയ സഞ്ജയ് ദത്ത് ഭാര്യ മാന്യത ദത്തിന്റെ പിറന്നാൾ ആഘോഷം വമ്പന്മാരെ എല്ലാം ക്ഷണിച്ച് ഗംഭീരമാക്കിയിരുന്നു. എന്നാൽ ഈ പിറന്നാൾ പാർട്ടിക്കിടെ സൽമാൻ മോശമായി പെരുമാറിയെന്നാണ് ആരോപണങ്ങൾ. പാർട്ടിയിൽ വെച്ച് സൽമാൻ ഖാൻ സഞ്ജയ് ദത്തിന്റെ അടുത്ത സുഹൃത്തായ ബണ്ടി വാലിയയുമായി വഴക്കിട്ടതായി മാധ്യമങ്ങളിൽ വാർത്തയായി. ഇതെല്ലാം താരങ്ങളുടെ ബന്ധം വഷളാവുന്നതിന് കാരണമാവുകയും ചെയ്തു.

പിന്നീട് സഞ്ജയ് ദത്തിന്റെ ജീവിതത്തിൽ നടന്ന പ്രധാനപ്പെട്ട സംഭവങ്ങളൊക്കെ കോർത്തിണക്കി സഞ്ജു എന്ന ചിത്രം പുറത്തിറങ്ങുക തന്നെ ചെയ്തു. ചിത്രത്തിൽ സഞ്ജുവായി എത്തിയ രൺബീറിന്റെ മേയ്ക്ക് ഓവറുകൾ വലിയ ചർച്ചയായിരുന്നു.

Advertisement