അച്ഛന്റെയും അമ്മയുടെയും ജാതകം തിരുത്തിയുള്ള പ്രണയ വിവാഹം; അതുകൊണ്ട് തന്റെ പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ സംഭവിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി ഗായത്രി അരുണ്‍

421

നടി ഗായത്രി അരുണിനെ പരിചയമില്ലാത്ത മലയാളി സീരിയല്‍ പ്രേക്ഷകര്‍ ഉണ്ടാവില്ല. ഒരുപക്ഷേ ഗായത്രി അരുണ്‍ എന്ന പേരിനേക്കാളേറെ മലയാളികള്‍ക്ക് നടിയെ പരിചയം ദീപ്തി ഐപിഎസ് എന്ന പേരിലായിരിക്കും. പരസ്പരം എന്ന സീരിയലിലെ താരത്തിന്റെ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരമ്പരയിലെ ദീപ്തി എന്ന കഥാപാത്രം ഗായത്രിക്ക് ആരാധകരെ കൂട്ടിയിരുന്നു. പഠിക്കാന്‍ മിടുക്കിയായ ബോള്‍ഡായ കഠിനാധ്വാനം ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു ദീപ്തി. ദീപ്തിയുടെ ഓരോ വളര്‍ച്ചയിലും പരസ്പരം ആരാധകര്‍ ഒപ്പം നിന്നു. സീരിയലിനെ വന്‍ വിജയത്തിലെത്തിച്ചു.

Advertisements

പരസ്പരത്തിന് ശേഷം മറ്റ് സീരിയലുകളില്‍ താരം അഭിനയിച്ചിട്ടില്ല, പിന്നീട് അവതാരകയായും സിനിമയിലും ഗായത്രി മുഖം കാണിച്ചു. നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ്. ഇതിന് ശേഷം തൃശൂര്‍പൂരം, വണ്‍ എന്നീ സിനിമകളിലും അഭിനയിച്ചു.

ALSO READ- മോശം സിനിമയില്‍ നായകനല്ല, നല്ല സിനിമയില്‍ ചെറിയ റോളില്‍ എത്തുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്; പണത്തിന് വേണ്ടി സിനിമകള്‍ ചെയ്യരുതെന്ന് അച്ഛന്‍ പറഞ്ഞു: കാളിദാസ്

ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായത്രി അരുണ്‍. എല്ലാവര്‍ക്കും അറിയുന്ന പോലെ തന്റേത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്നാണ് ഗായത്രി പറയുന്നത്. ബന്ധു തന്നെയാണ് അരുണ്‍. നേരത്തെ തൊട്ടേ അറിയാമെങ്കിലും അന്ന് ഫോണിലൂടെയുള്ള സംസാരമൊന്നും ഇല്ലായിരുന്നു. അരുണിന്റെ സഹോദരിയും ഞാനും ഒരു ക്ലാസില്‍ പഠിക്കുന്നവരായിരുന്നു. അന്ന് മാത്രമല്ല, ഇന്നും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ആ സൗഹൃദം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും ഗായത്രി പറയുന്നു.

തന്റെയും അരുണിന്റെയും പ്രണയം പ്ലസ് ടു വിന് പഠിക്കുമ്പോഴായിരുന്നു വീട്ടിലറിഞ്ഞത്. പഠനം കഴിയട്ടെ എന്നിട്ട് ആലോചിക്കാമെന്നായിരുന്നു അന്ന് അച്ഛന്‍ പറഞ്ഞത്. വിവാഹപ്രായമെത്തിയപ്പോള്‍ അവര്‍ വീണ്ടും ആലോചനയുമായി വന്നിരുന്നു. അങ്ങനെയാണ് വിവാഹം നടത്തിയത്.

ALSO READ- ക്യാമറക്ക് മുന്നില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുറത്തിറങ്ങി ചെയ്യാന്‍ പറ്റില്ല; സ്റ്റേജില്‍ വിളിച്ച് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞ അവതാരകരോട് ടൊവിനോ

അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. ജാതകമൊക്കെ തിരുത്തിയാണ് അവര്‍ കല്യാണം കഴിച്ചത്. അതുകൊണ്ടുതന്നെ എന്റെ വിവാഹത്തിന് ജാതകപ്പൊരുത്തം വേണമെന്ന് ആണ് അവര്‍ പറഞ്ഞതെന്നും ഗായത്രി പറയുന്നു.

അഭിനയം മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുണ്ട്. രണ്ടും കൂടെ ഒന്നിച്ച് കൊണ്ടുപോവാനാണ് ശ്രമിക്കുന്നത്. എഴുത്തിലും കഴിവ് തെളിയിച്ച താരം അച്ഛന്റെ ഓര്‍മ്മകളില്‍ അച്ഛപ്പം കഥകള്‍ എന്നൊരു പുസ്തകം ഇറക്കിയിരുന്നു.

Advertisement