എല്ലാവരും പറയുന്നത് പോലെ ഒരാളല്ല അവര്‍, എനിക്ക് വലിയ സംഭവമായിട്ടൊന്നും തോന്നിയില്ല, സണ്ണി ലിയോണിനെ കുറിച്ച് പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു

105

ബോളിവുഡ് സിനിമകളില്‍ നായികയായി എത്തി ഇന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.

Advertisements

ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോണ്‍ വേഷമിട്ടത്. ഇതിലെ മോഹമുന്തിരി എന്ന് തുടങ്ങുന്ന സണ്ണിലിയോണിന്റെ നൃത്തച്ചുവടുകളുള്ള ഗാനം വന്‍ഹിറ്റായിരുന്നു.

Also Read: ആ സീരിയലില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ 500 സാരി വാങ്ങി, ഇതൊന്നും ആര്‍ക്കും കൊടുക്കില്ല; നടി നിഷ മാത്യു പറയുന്നു

ഈ പാട്ടില്‍ സണ്ണിലിയോണിനൊപ്പം നൃത്തം ചെയ്യാന്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടറിനും അവസരം ലഭിച്ചിരുന്നു. കാലങ്ങളായി സിനിമയിലുണ്ടെങ്കിലും പ്രശാന്ത് കുറച്ചധികം ശ്രദ്ധനേടിയത് മധുരരാജ എന്ന ചിത്രത്തിലൂടെയായിരുന്നുവെന്ന് പറയാം.

ഇപ്പോഴിതാ താന്‍ ആദ്യമായി സണ്ണിലിയോണിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് താരം. അവരെ കുറിച്ച് കേട്ടതില്‍ നിന്നെല്ലാം വ്യത്യസ്തയാണ് അവരെന്ന് സണ്ണിലിയോണിനെ നേരിട്ട് കണ്ട് അടുത്തറിഞ്ഞപ്പോഴാണ് മനസ്സിലായതെന്ന് പ്രശാന്ത് പറയുന്നു.

Also Read: സിനിമയിലേതുപോലെ തന്നെ ഫീല്‍ ചെയ്യുന്നു, വിവാഹശേഷം അമലയുമായുള്ള ആദ്യ വീഡിയോയുമായി ഭര്‍ത്താവ് ജഗദ് ദേശായി, ഏറ്റെടുത്ത് ആരാധകര്‍

മധുരരാജ എന്ന ചിത്രത്തില്‍ സണ്ണിലിയോണുണ്ടെന്ന് ചിത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തൊട്ട് തനിക്ക് അറിയാമായിരുന്നു. സ്‌ക്രിപ്റ്റിന്റെ ചര്‍ച്ച നടക്കുമ്പോള്‍ മുതല്‍ സണ്ണിലിയോണിനെ കൊണ്ട് വരണമെന്ന് പലരും പറയുന്നുണ്ടായിരുന്നുവെന്നും ആദ്യമായി സണ്ണിലിയോണിനെ കാണുന്നതിനേക്കാള്‍ തനിക്ക് ആ ചിത്രത്തില്‍ തനിക്ക് അങ്ങനെയൊരു അവസരം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു താനെന്നും പ്രശാന്ത് പറയുന്നു.

താന്‍ പത്ത് പതിനാറ് കൊല്ലമായി സിനിമയുടെ പിറകേ തന്നെ നടക്കുകയാണ്. എന്നാല്‍ സ്‌ക്രീനില്‍ കാണാന്‍ ഒത്തിരി ആഗ്രഹിച്ച ഒരു വേഷം കിട്ടിയത് മധുരരാജ എന്ന ചിത്രത്തിലൂടെയായിരുന്നുവെന്നും സണ്ണിലിയോണിനെ തനിക്ക് വലിയ സംഭവമായി ഒന്നും തോന്നിയിട്ടില്ലെന്നും എങ്ങനെയെങ്കിലും തന്റെ ഭാഗം നന്നായി ചെയ്യണമെന്ന് മാത്രമായിരുന്നു മനസ്സിലെന്നും പ്രശാന്ത് പറയുന്നു.

Advertisement