Home Entertainment Celebrities

സിനിമയിലേതുപോലെ തന്നെ ഫീല്‍ ചെയ്യുന്നു, വിവാഹശേഷം അമലയുമായുള്ള ആദ്യ വീഡിയോയുമായി ഭര്‍ത്താവ് ജഗദ് ദേശായി, ഏറ്റെടുത്ത് ആരാധകര്‍

100

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

Also Read: ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ പരാജയപ്പെടില്ല, അദ്ദേഹത്തിന്റെ ജാതകം എനിക്കറിയാം, തുറന്നുപറഞ്ഞ് സഹോദരന്‍

ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. രണ്ടാംവിവാഹമായിരുന്നു. സുഹൃത്ത് ജഗദ് ദേശായിയാണ് അമലയുടെ പങ്കാളി. മനോഹരമായ ഒരു പ്രൊപ്പോസല്‍ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വിവാഹകാര്യം അമല വെളിപ്പെടുത്തിയത്.

ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടന്നാണ് വൈറലായത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹശേഷമുള്ള തങ്ങളുടെ ആദ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമലയുടെ ഭര്‍ത്താവ്.

Also Read: ‘എല്ലാത്തിനും ഞാൻ ആണോ കാരണം’, ഇത്തരം ഗോസിപ് ഒന്നും എന്നെ ബാധിക്കില്ല; അന്ന് മഞ്ജു-ദിലീപ് വിവാഹമോചനത്തോട് കാവ്യ പ്രതികരിച്ചതിങ്ങനെ

തു ഹായ് കഹന്‍ എന്ന ഹിന്ദി ഗാനം പശ്ചാത്തലമാക്കിയുള്ളതായിരുന്നു വീഡിയോ. വീഡിയോയില്‍ അമലയും ഭര്‍ത്താവും പ്രണയാര്‍ദ്രരായി നില്‍ക്കുന്നത് കാണാം. സിനിമയിലെ പോലെ തന്നെ ഫീല്‍ ചെയ്യുന്നുവെന്ന ക്യാപ്ഷനോടെയാണ് ജഗദ് വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായെത്തിയത്.

Advertisement