‘എല്ലാത്തിനും ഞാൻ ആണോ കാരണം’, ഇത്തരം ഗോസിപ് ഒന്നും എന്നെ ബാധിക്കില്ല; അന്ന് മഞ്ജു-ദിലീപ് വിവാഹമോചനത്തോട് കാവ്യ പ്രതികരിച്ചതിങ്ങനെ

106

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജനപ്രിയ നായകൻ ദിലീപും മുൻ സൂപ്പർ നായിക കാവ്യാ മാധവനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഒരു പക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനും അയിരിക്കും.ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമമിട്ട് വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്.

Advertisements

ഇരുവരുടേയും ആരാധകരെ ഈ ഗോസിപ്പുകളൊന്നും ബാധിച്ചിട്ടില്ല. പഴയതുപോലെ തന്നെ ഇരുവരേയും സ്നേഹിക്കുകയാണ് ആരാധകർ. കുടുംബിനിയായി സിനിമയിൽ നിന്നും മാറി നിൽക്കുന്ന കാവ്യ മാധവൻ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞദിവസം കാവ്യാ മാധവൻ ഫാൻ പേജുകളിൽ വന്ന കാവ്യയുടെ ഒരു പഴയകാല അഭിമുഖം ആണ് ചർച്ചയാകുന്നത്.

ALSO READ- സംയുക്തയും ബിജുവും പ്രണയത്തിലാണെന്ന് കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു;അവൾക്ക് മിനുമിനാ മുഖമുള്ളയാൾ വേണം, രോമേശ്വരനായ ബിജു ശരിയാകുമോ? ഊർമിള ഉണ്ണി

കാവ്യ തന്റെ ആദ്യവിവാഹത്തെ കുറിച്ചും വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നതിനെക്കുറിച്ചുമൊക്കെയാണ് കാവ്യ സംസാരിക്കുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. പിന്നീട് താൻ ബി കോം പൂർത്തിയാക്കിയതും, നൃത്തപഠനം സീരിയസ് ആക്കിയതും ആ കാലയളവിൽ ആയിരുന്നു എന്ന് കാവ്യ പറയുകയാണ്.

ചേട്ടന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും തനിക്ക് ചെയ്യാൻ കഴിഞ്ഞുവെന്നും കാവ്യ പറയുന്നുണ്ട്. ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ശ്രമിച്ച ആളാണ് താൻ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചില്ല.
ALSO READ- ‘ബ്രേക്കപ്പ് ആയ സമയത്ത് ഇടയ്ക്ക് വീട്ടുകാർ പോലും കു റ്റ പ്പെടുത്തിയിരുന്നു; അടിച്ചുപിരിഞ്ഞതല്ല, മൂച്വലായി ബന്ധം അവസാനിപ്പിച്ചതാണ്’: ജാസ്മിൻ ജാഫർ

അച്ഛനെയും അമ്മയെയും കൂട്ടിയാണ് ലൊക്കേഷനിൽ പോയിരുന്നത്. ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ ഒറ്റക്ക് ജീവിക്കാൻ പ്രാപ്തരാണ് എന്നാൽ തനിക്ക് അതിനു കഴിയില്ലെന്നും കാവ്യ പറയുന്നുണ്ട്. എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്ന് കാവ്യ പറയുകയാണ്.

തനിക്ക് വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിർപ്പും ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ വിവാഹം കൂടാൻ പോകില്ലല്ലോ. തന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു തന്റെ വിവാഹം അത് അവർ ഭംഗിയായി നടത്തി. അത് സക്‌സസ് ആകാത്തത് അവരുടെ തെറ്റല്ലല്ലോയെന്നും താരം വിശദീകരിച്ചു.

അതേസമയം, ഈ അഭിമുഖത്തിനിടയിൽ ചോദ്യകർത്താവ് മഞ്ജു വാര്യർ ദിലീപ് വേർപിരിയലിനെ കുറിച്ചും കാവ്യയോട് ചോദിച്ചിരുന്നു. എന്നാൽ ആ ചോദ്യത്തിന് ക്ഷോഭത്തോടെയാണ് കാവ്യ പ്രതികരിച്ചതെന്നും അഭിമുഖത്തിൽ സൂചിപ്പിക്കുകയാണ്.


‘എല്ലാത്തിനും ഞാൻ ആണോ കാരണം’, എന്നാണത്രെ കാവ്യാ ചോദിച്ചത്. മാത്രമല്ല ഇത്തരത്തിലുള്ള ഗോസിപ്പുകൾ തന്നെ ബാധിക്കില്ലെന്നും കാവ്യ പറയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Advertisement