ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും പിന്തള്ളി, രാജ്യത്തെ ജനപ്രിയ സിനിമാതാരങ്ങളില്‍ ഒന്നാമന്‍ ഈ നടന്‍, ലിസ്റ്റ് ഇതാ

191

എല്ലാവരും ഏതെങ്കിലുമൊക്കെ സിനിമാതാരങ്ങളുടെ ആരാധകരായാരിക്കും. ചിലപ്പോള്‍ സ്വന്തം ഭാഷാചിത്രങ്ങളിലുള്ള സിനിമാതാരങ്ങളുടെ ഫാനായിരിക്കും അല്ലെങ്കില്‍ അന്യഭാഷ ചിത്രങ്ങളിലെ താരങ്ങളുടേതാവാം. അതുകൊണ്ടുതന്നെ ജനപ്രീതിയില്‍ മുന്നിലുള്ള താരം ആരായിരിക്കും എന്നറിയാനുള്ള താത്പര്യവും പ്രേക്ഷകര്‍ക്കുള്ളിലുണ്ടാവും.

Advertisements

അക്കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് കൗതുകം ഇത്തിരി കൂടുതലാണെന്നു തന്നെ പറയാം. പലപ്പോഴും ജനപ്രിയ താരങ്ങളുടെ ലിസ്റ്റുകള്‍ പുറത്തുവരാറുണ്ട്. ഓരോ താരങ്ങളുടെയും ആരാധകര്‍ ഇത് ആഘോഷമാക്കാറുമുണ്ട്.

Also Read: ‘എല്ലാത്തിനും ഞാൻ ആണോ കാരണം’, ഇത്തരം ഗോസിപ് ഒന്നും എന്നെ ബാധിക്കില്ല; അന്ന് മഞ്ജു-ദിലീപ് വിവാഹമോചനത്തോട് കാവ്യ പ്രതികരിച്ചതിങ്ങനെ

ഇപ്പോഴിതാ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് രാജ്യത്തെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഓക്ടോബര്‍ മാസത്തെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളാണ് പട്ടികയിലുള്ളത്.

പത്ത് ജനപ്രിയ താരങ്ങളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. പത്താംസ്ഥാനത്തുള്ളത് തെലുങ്ക് താരം മഹേഷ് ബാബുവാണ്. നടന്‍ സൂര്യയാണ് ഒമ്പതാംസ്ഥാനത്ത്. എട്ടാംസ്ഥാനത്ത് അല്ലു അര്‍ജുനും ഏഴാംസ്ഥാനത്ത് ജൂനിയര്‍ എന്‍ടിആര്‍, ആറാംസ്ഥാനത്ത് അജിത്ത് കുമാര്‍ എന്നിങ്ങനെയാണുള്ളത്.

Also Read: സംയുക്തയും ബിജുവും പ്രണയത്തിലാണെന്ന് കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു;അവൾക്ക് മിനുമിനാ മുഖമുള്ളയാൾ വേണം, രോമേശ്വരനായ ബിജു ശരിയാകുമോ? ഊർമിള ഉണ്ണി

അക്ഷയ് കുമാറാണ് അഞ്ചാംസ്ഥാനത്തുള്ളത്. സല്‍മാന്‍ ഖാന്‍ നാലാംസ്ഥാനത്തും മൂന്നാംസ്ഥാനത്ത് പ്രഭാസും, ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. പട്ടികയില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുന്ന താരം ദളപതി വിജയ് ആണ്. ലിയോയാണ് വിജയിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Advertisement