ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ പരാജയപ്പെടില്ല, അദ്ദേഹത്തിന്റെ ജാതകം എനിക്കറിയാം, തുറന്നുപറഞ്ഞ് സഹോദരന്‍

118

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ സിനിമകള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എമ്പുരാന്‍, റാം, ബറോസ്, മലൈക്കോട്ടൈ വാലിബന്‍ തുടങ്ങി ഒത്തിരി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിങ്ങാനിരിക്കുന്നത്.

Advertisements

എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍ തന്നെ. ഇപ്പോഴിതാ മോഹന്‍ലാലിന്റെ അച്ഛന്റെ സഹോദരന്റെ മകന്‍ ബിജു ഗോപിനാഥന്‍ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഏതാനും ചില മാറ്റങ്ങളൊക്കെ വരുത്തിയാല്‍ മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്ന് ബിജു ഗോപി നാഥന്‍ പറയുന്നു.

Also Read: ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും പിന്തള്ളി, രാജ്യത്തെ ജനപ്രിയ സിനിമാതാരങ്ങളില്‍ ഒന്നാമന്‍ ഈ നടന്‍, ലിസ്റ്റ് ഇതാ

കുറച്ചുനാളായി പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. എന്നാല്‍ ഇനി പരാജയം ആവര്‍ത്തിക്കില്ലെന്നും വമ്പന്‍ ഹിറ്റ് വരാന്‍ പോകുകയാണെന്നും ആദ്യമൊക്കെ ഏറ്റവും ഗ്യാരണ്ടിയുള്ള സിനിമകളായിരുന്നു ലാലുചേട്ടന്റെതെന്നും ഇനിയും അതിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ബിജു പറയുന്നു.

സിനിമകള്‍ ഹിറ്റായി മാറാന്‍ അദ്ദേഹം ചില കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതിയാവും. ആ കാര്യം എന്താണെന്ന് താന്‍ ഇപ്പോള്‍ പറയില്ലെന്നും ലാലുചേട്ടന്‍ തന്നെ വിളിച്ചാല്‍ ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് താന്‍ പറഞ്ഞുകൊടുക്കുമെന്നും ആ കാര്യങ്ങളൊക്കെ ചെയ്യാതെ വേറെ എന്ത് ചെയ്തിട്ടും കാര്യമില്ലെന്നും സിനിമ ഹിറ്റാവില്ലെന്നും ബിജു പറയുന്നു.

Also Read: ‘എല്ലാത്തിനും ഞാൻ ആണോ കാരണം’, ഇത്തരം ഗോസിപ് ഒന്നും എന്നെ ബാധിക്കില്ല; അന്ന് മഞ്ജു-ദിലീപ് വിവാഹമോചനത്തോട് കാവ്യ പ്രതികരിച്ചതിങ്ങനെ

താന്‍ ഇതേക്കുറിച്ച് അത്രത്തോളം റിസര്‍ച്ച് ചെയ്തിട്ടുണ്ട്. താന്‍ ഇക്കാര്യം പറഞ്ഞത് ന്യൂമറോളജി വെച്ചിട്ടാണെന്നും രേവതിയാണ് ലാലുചേട്ടന്റൈ നാളെന്നും അദ്ദേഹത്തിന്റെ ജാതകം പോലും തനിക്ക് കാണാപാഠം അറിയാമെന്നും 2014ല്‍ അദ്ദേഹത്തിന് ഒരു ഹിറ്റ് സിനിമ ഉണ്ടാവുമെന്നും ബിജു പറയുന്നു.

Advertisement