യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ നീലുവിനെ പോലെയല്ല, പലര്‍ക്കും എന്നോട് നേരിട്ട് സംസാരിക്കാന്‍ മടിയാണ്, തുറന്നുപറഞ്ഞ് നിഷ സാരംഗ്

77

ജനപ്രിയ ടെലിവിഷന്‍ ഷോയായ ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്‌സക്രീനിലും മിനിസ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

Advertisements

ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. നീലുവിന് ആരാധകര്‍ ഏറെയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നിഷ ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്.

Also Read: ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ പരാജയപ്പെടില്ല, അദ്ദേഹത്തിന്റെ ജാതകം എനിക്കറിയാം, തുറന്നുപറഞ്ഞ് സഹോദരന്‍

ഉപ്പും മുളകും സീരിയലിലൂടെയാണ് നിഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി വളര്‍ന്നത്. ഇപ്പോഴിതാ നീലു എന്ന കഥാപാത്രത്തെ കുറിച്ച് നിഷ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നീലുവിനെ പോലെയല്ലെന്ന് നിഷ പറയുന്നു.

നീലു വീട്ടില്‍ ഭയങ്കര സീരിയസായിട്ടുള്ള കഥാപാത്രമാണ്. വീട്ടില്‍ യുദ്ധമൊക്കെയാണെന്നും എന്നാല്‍ തനിക്ക് തന്റെ വീട്ടില്‍ അത്ര യുദ്ധം ചെയ്യേണ്ട ആവശ്യമൊന്നുമില്ലെന്നും മക്കളുടെ പേര് വിളിക്കുമ്പോഴേക്കും അവരെത്തുമെന്നും ഉപ്പും മുളകും ടീം വല്ല പരിപാടിക്കൊക്കെ പോയാല്‍ ആളുകള്‍ക്ക് തന്നോട് സംസാരിക്കാന്‍ മടിയാണെന്നും താന്‍ നീലുവിനെ പോലെയാണെന്നാണ് അവര്‍ കരുതുന്നതെന്നും നിഷ പറയുന്നു.

Also Read: ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും പിന്തള്ളി, രാജ്യത്തെ ജനപ്രിയ സിനിമാതാരങ്ങളില്‍ ഒന്നാമന്‍ ഈ നടന്‍, ലിസ്റ്റ് ഇതാ

യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ വളരെ വ്യത്യസ്തയാണ്. എന്നാല്‍ എവിടെ പോയാലും എല്ലാവരും തന്നെ നീലുവായിട്ട് തന്നെയാണ് കാണുന്നതെന്നും പക്ഷേ ആ ഇമേജ് ബ്രേക്ക് ചെയ്യാന്‍ പറ്റാത്തതില്‍ തനിക്ക് വിഷമമൊന്നുമില്ലെന്നും സന്തോഷമേയുള്ളൂവെന്നും കാരണം നീലു എന്ന കഥാപാത്രം അത്രത്തോളം അവരുടെ മനസ്സില്‍ പതിഞ്ഞതുകൊണ്ടല്ലോ അവര്‍ തന്നെ അങ്ങനെ കാണുന്നതെന്നും നിഷ പറയുന്നു.

Advertisement