സംയുക്തയും ബിജുവും പ്രണയത്തിലാണെന്ന് കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു;അവൾക്ക് മിനുമിനാ മുഖമുള്ളയാൾ വേണം, രോമേശ്വരനായ ബിജു ശരിയാകുമോ? ഊർമിള ഉണ്ണി

435

ഒരുകാലത്ത് ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കി നടിയായിരുന്നു സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ ആദ്യമായി നായികയായത്. തുടർന്ന് നിരവധി കഥാപാത്രങ്ങൾ ചെയ്തു. സംയുക്തക്കൊപ്പം തന്നെ നിരവധി ചിത്രങ്ങളിൽ നായക വേഷം അവതരിപ്പിച്ച ബിജുമേനോനെ ആണ് നടി വിവാഹം കഴിച്ചത്.

ഇതിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തു നടി. ഇടയ്ക്കൊന്ന് പരസ്യ ചിത്രങ്ങളിലൂടെ സംയുക്ത ബിജു മേനോനും ഒന്നിച്ചു തിരിച്ച് എത്തിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ ഇല്ലെങ്കിലും നടിയോടുള്ള ഇഷ്ടത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ വിവാഹത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുകയാണ് സംയുക്തയും ബിജു മേനോനും.

Advertisements

ഈസന്തോഷത്തിനിടെ സംയുക്തയെ കുറിച്ച് പറയുകയാണ് ഇളയമ്മയും സിനിമാ താരവുമായ ഊർമ്മിള ഉണ്ണി. സംയുക്തയെ ചിന്നുവെന്നാണ് ഇവർ വിളിക്കുന്നത്. ചിന്നുവിന് അമ്മയെക്കാളും തന്നെ ആയിരുന്നു ഇഷ്ടം എന്നാണ് ഊർമ്മിള പറയുകയാണ്. കൂടാതെ, സംയുക്തയുടെയും ബിജു മേനോന്റെയും വിവാഹവാര്ഷിക ദിനം ഊർമ്മിള ആശംസകളുമായി കുറിപ്പും പങ്കിട്ടിരിക്കുകയാണ്.

ALSO READ-‘ബ്രേക്കപ്പ് ആയ സമയത്ത് ഇടയ്ക്ക് വീട്ടുകാർ പോലും കു റ്റ പ്പെടുത്തിയിരുന്നു; അടിച്ചുപിരിഞ്ഞതല്ല, മൂച്വലായി ബന്ധം അവസാനിപ്പിച്ചതാണ്’: ജാസ്മിൻ ജാഫർ

കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത .എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി !വീട്ടിൽ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്‌ക്കൂളിലേക്ക് .വൃത്തിയായി ഒരുക്കിയാണ് അവളെ സ്‌ക്കൂളിലേക്ക് വിടുക .എന്റെ ചൂണ്ടുവിരൽ പിടിച്ചു നടക്കുമ്പോൾ അവൾ പറയും ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞുതാത്താ തൈ .എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കിൽ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളൻ പറയൂ അമ്മയോട് എന്നാണ് അവൾ പറയുകയെന്നും ഊർമ്മിള ഉണ്ണി പറയുന്നു.

ഊർമ്മിള ഉണ്ണിയുടെ കുറിപ്പിങ്ങനെ: കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത .എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി !വീട്ടിൽ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്‌ക്കൂളിലേക്ക് .വൃത്തിയായി ഒരുക്കിയാണ് അവളെ സ്‌ക്കൂളിലേക്ക് വിടുക .എന്റെ ചൂണ്ടുവിരൽ പിടിച്ചു നടക്കുമ്പോൾ അവൾ പറയും ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞുതാത്താ തൈ .എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കിൽ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളൻ പറയൂ അമ്മയോട്. എനിക്കു താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളു എന്ന്.’

ALSO READ- ‘മക്കളുടെ പിടിഎ മീറ്റിങിന് പോലും മമ്മൂട്ടിക്കും മോഹൻലാലിനും പോകാൻ സാധിക്കില്ല’, അതിന് പോലും യോഗമില്ലാത്തവരാണ് സെലിബ്രിറ്റികൾ: ഹരി പത്തനാപുരം

‘സ്‌ക്കൂളിൽ നിന്നു തിരിച്ചു വരുമ്പോൾ അവളുടെ രൂപമൊന്നു കാണണം ,തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിൽക്കുന്നുണ്ടാവും.മേലാ സകലം ചെളി പുരണ്ടിരിക്കും .ഷൂസിന്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും അവൾക്കു 14 വയസ്സായി .ഹിന്ദി പാട്ടുകൾ ടിവിയിൽ കണ്ടിരിക്കുമ്പോൾ സo യുക്ത എന്നോടു പറഞ്ഞു .’മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം … പ്രേമിക്കാനാ’ … ഉമചേച്ചി എന്നെ അടുക്കളയിൽ നിന്നു കണ്ണുരുട്ടി നോക്കി.’

‘സംയുക്ത സിനിമാ താരമായി .അവൾക്കു തിരക്കായി.എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു സംയുക്തയും ,ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ …. ഞാൻ പൊട്ടിച്ചിരിച്ചു !’ചുമ്മാ ‘! ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും … പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ .. അല്ലാതെ രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ…?’

‘അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി .ഞാൻ സംയുക്തയോടു ചോദിച്ചു എങ്ങിനെ പോകുന്നു കുടുംബ ജീവിതം ? അവൾ പറഞ്ഞു ; ”ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും.’

‘അതു തോന്നിയാൽ ആ ബന്ധം നിലനിൽക്കും .സ്‌നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട് .ഞാനിപ്പോൾ സo യുക്തയല്ല; സംതൃപ്തയാണ് താത്താ തൈ. ഞാൻ കുസൃതി ചോദ്യം ചോദിച്ചു ..അപ്പൊ മിനുമിനുത്ത മുഖമുള്ളയാൾ ? അവൾ പൊട്ടി ചിരിച്ചു എന്നിട്ട് മമ്മുക്കയുടെ വാക്കുകൾ കടമെടുത്തു.’

‘ഭാര്യാഭർത്തൃബന്ധം എന്നു പറയുന്നത് ഒരുരക്തബന്ധമല്ല ,പക്ഷെ എല്ലാ ബന്ധങ്ങളും ,ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം ‘ ‘ജന്മങ്ങൾക്കപ്പുറമെന്നോ ,ഒരു ചെമ്പകം പൂക്കും സുഗന്ധം’- ഊർമ്മിള കുറിച്ചു.

.

Advertisement