‘ബ്രേക്കപ്പ് ആയ സമയത്ത് ഇടയ്ക്ക് വീട്ടുകാർ പോലും കു റ്റ പ്പെടുത്തിയിരുന്നു; അടിച്ചുപിരിഞ്ഞതല്ല, മൂച്വലായി ബന്ധം അവസാനിപ്പിച്ചതാണ്’: ജാസ്മിൻ ജാഫർ

431

ചെറിയ കാലയളവുകൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച വ്ലോഗറും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമാണ് ജാസ്മിൻ ജാഫർ. താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്കും റീൽസുകൾക്കും എല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് യുവാക്കൾക്കിടയിലുള്ളത്.

സന്തോഷകരമായ കാര്യങ്ങൾ മാത്രമല്ല തന്റെ ജീവിതത്തിൽ സംഭവിച്ച ദു ര നുഭവങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരുന്നു ജാസ്മിൻ. വിവാഹംവരെയെത്തിയ പ്രണയബന്ധം ബ്രേക്കപ്പ് ആയതിനെ കുറിച്ചാണ് ജാസ്മിൻ തുറന്നു പറഞ്ഞത്. താൻ ഇപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങിയ സമയത്തെ അത്ര ആക്ടീവല്ലെന്നു പറയുകയാണ് ജാസ്മിൻ ഇപ്പോൾ.

Advertisements

മൂന്നുമാസം മുൻപ് അത്ര നല്ല അവസ്ഥയായിരുന്നില്ലെന്നും മുൻപത്തെ പോലെ താൻ തിരിച്ചുവരുമെന്നും ജാസ്മിൻ പറയുകയാണ്. മുന്നാക്കയും താനും ഇപ്പോഴും സംസാരിക്കാറുണ്ട്. റിലേഷൻഷിപ്പ് ബ്രേക്കായാൽ അടിച്ച് പിരിഞ്ഞത് പോലെയാണ് പലരും കരുതുന്നത്. അങ്ങനെയല്ല ഞങ്ങൾ മ്യൂച്വലി പിരിഞ്ഞതാണെന്നും താരം പറയുകയാണ്.

ALSO READ- ‘മക്കളുടെ പിടിഎ മീറ്റിങിന് പോലും മമ്മൂട്ടിക്കും മോഹൻലാലിനും പോകാൻ സാധിക്കില്ല’, അതിന് പോലും യോഗമില്ലാത്തവരാണ് സെലിബ്രിറ്റികൾ: ഹരി പത്തനാപുരം

തന്നെ കളഞ്ഞിട്ട് പോയതല്ല അദ്ദേഹം. കുറേ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഒത്തുപോവില്ലെന്ന് മനസിലാക്കിയതോടെയാണ് പിരിയാൻ തീരുമാനിച്ചതെന്നും ജാസ്മിൻ പറഞ്ഞു. തങ്ങൾ തമ്മിൽ ഇപ്പോഴും വഴക്കില്ല. അതുകൊണ്ടാണ് പരസ്പരം ഫോളോ ചെയ്യുന്നത്. നിങ്ങൾ ഫ്രണ്ട്സാണോ എന്ന് ചോദിച്ചാൽ അല്ലെന്നും റിലേഷൻഷിപ്പിലായിരുന്ന രണ്ടുപേർക്ക് ഒരിക്കലും ഫ്രണ്ട്സായിട്ടിരിക്കാൻ പറ്റില്ലെന്നും ജാസ്മിൻ വിശദീകരിച്ചു.

ഇപ്പോൾ അങ്ങനെ മിണ്ടാറൊന്നുമില്ല. എന്തെങ്കിലും അർജന്റ് വരുമ്പോൾ മാത്രമാണ് മിണ്ടുന്നത്. വളരെ അടുത്തറിയാവുന്ന അപരിചിതരായ രണ്ടുപേർ അങ്ങനെയാണ് ഞങ്ങളെന്നും താരം വിശദീകരിച്ചു. ബ്രേക്കപ്പായ സമയത്ത് വീട്ടുകാർ കൂടെ നിന്ന് പിന്തുണച്ചിരുന്നു. ചില സമയത്ത് അവരും കുറ്റപ്പെടുത്തിയിരുന്നെന്നും താരം പറഞ്ഞു.

ALSO READ-ആ മലയാള സിനിമ കണ്ടിട്ട് ഞാൻ ഞെട്ടിയിട്ടുണ്ട്; ഒരുപാട് തവണ കണ്ട മലയാളചിത്രത്തെ കുറിച്ച് നടി ജ്യോതിക

എപ്പോഴും ചോദ്യങ്ങളും വിമർശനങ്ങളും ആയപ്പോഴാണ് അവർ കുറ്റപ്പെടുത്തിയത്. അതൊന്നു കാര്യമായി തന്നെ ബാധിച്ചിട്ടില്ല. ജീവിതത്തിൽ ചെയ്യണമെന്നാഗ്രഹിക്കുന്ന കുറേ കാര്യങ്ങളുണ്ട്. അത് നടന്ന് കഴിഞ്ഞാൽ നിങ്ങളോടെല്ലാം പറയും. സമാധാനമായി ജീവിക്കുക എന്നതാണ് തന്റെ വലിയ സ്വപ്‌നമെന്നും ജാസ്മിൻ വിശദീകരിച്ചു.

JASMIN 5

എന്നാൽ, അതൊരിക്കലും നടക്കില്ലെന്നാണ് തോന്നുന്നത്. തന്നെ താനായി അംഗീകരിക്കുന്ന, തനിക്ക് ഇഷ്ടപ്പെടുന്നൊരാൾ വന്നാൽ തീർച്ചയായും കല്യാണം കഴിക്കും. നല്ലൊരാളായിരിക്കണം എന്നേയുള്ളൂവെന്നും ജാസ്മിൻ പറഞ്ഞു.

അതേസമയം, മുന്നാക്കയുമായിട്ടുള്ള പ്രശ്നം പേഴ്സണലാണ്. അവിടെയും ഇവിടെയും തൊടാതെ അതേക്കുറിച്ച് പറയാമെന്നും ജാസ്മിൻ പറയുകയാണ്. തന്നെക്കുറിച്ച് പലർക്കും തെറ്റിദ്ധാരണയാണ്, നെഗറ്റീവ് കമന്റുകളാണ് കൂടുതലും വരുന്നത്. തുടക്കത്തിലൊക്കെ വീട്ടിൽ തന്നെ ഇരുന്നായിരുന്നു വീഡിയോ ചെയ്തിരുന്നതെന്നും ജോലിയുടെ ഭാഗമായി പുറത്ത് പോയി വീഡിയോ ഒക്കെ എടുത്തിരുന്നെന്നും ജാസ്മിൻ വിശദീകരിച്ചു.

അക്കാര്യം പലർക്കും ഇഷ്ടമായിട്ടില്ല. അവർ തന്നെ അവരുടെ വീട്ടിലെ ഒരാളായി കാണുന്നത് കൊണ്ടാണെന്ന് തോന്നുന്നെന്നും ജാസ്മിൻ വിശദീകരിച്ചു.

Advertisement