Home Entertainment Celebrities

ആ മലയാള സിനിമ കണ്ടിട്ട് ഞാൻ ഞെട്ടിയിട്ടുണ്ട്; ഒരുപാട് തവണ കണ്ട മലയാളചിത്രത്തെ കുറിച്ച് നടി ജ്യോതിക

357

ഏറ്റവും ലേറ്റസ്റ്റായി മമ്മൂട്ടി കമ്പനിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണ് കാതൽ. തമിഴ്താരം ജ്യോതിക ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലെത്തുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടിയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. ജിയോബേബി ഒരുക്കുന്ന ചിത്രം നവംബർ 23നാണ് റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ജ്യോതിക. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ വലിയ ആരാധികയാണ് താനെന്നും മലയാള സിനിമ കണ്ടിട്ട് താൻ ഞെട്ടിയിട്ടുണ്ടെന്നും ജ്യോതിക പറയുന്നുണ്ട്. മലയാള സിനിമ വളരെ പ്രോഗ്രസ്സിവ് ആണെന്നും ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരു സംവിധായകന്റെ പടമാണെന്നും ജ്യോതിക പറയുകയാണ്.

Advertisements

കൂടാതെ, മമ്മൂട്ടി കമ്പനിക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജ്യോതിക പറയുന്നു. ഒരുപാട് നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് വളരെ സ്‌പെഷ്യലാണെന്നും ജ്യോതിക പ്രസ് മീറ്റിൽ പ്രതികരിച്ചു.

ALSO READ- അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി ജനിക്കണമെന്ന് സുരേഷ്‌ഗോപി പറഞ്ഞത് അ ശ്ലീ ലം; ലജ്ജ തോന്നുന്നു; സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുകയാണ്: കമൽ

മമ്മൂട്ടി നടനെന്ന രീതിയിൽ ഈ നിലയിലെത്തിയിട്ടും അദ്ദേഹം പരീക്ഷണങ്ങൾക്ക് തയാറാവുകയാണെന്നും ജ്യോതിക പ്രശംസിച്ചു. കാതൽ ദി കോർ സിനിമയുടെ പ്രസ് മീറ്റിനായി കേരളത്തിലെത്തിയതായിരുന്നു ജ്യോതിക.

മമ്മൂട്ടി കമ്പനിക്കൊപ്പം വർക്ക് ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കണ്ണൂർ സ്‌ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവർ നിർമിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നിയെന്നും ജ്യോതിക പറഞ്ഞു. ‘ഒരു കാര്യം തുറന്ന് പറയുകയാണെങ്കിൽ ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടി സാർ വളരെ സ്‌പെഷ്യലായി തോന്നി’- എന്നാണ് താരം പ്രശംസിക്കുന്നത്.

‘വെറുതേ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് പറയുന്നതല്ല. ഇപ്പോൾ എത്തിനിൽക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങൾ ചെയ്യാൻ തയാറാണ്. ഒരുപാട് വ്യത്യസ്തമായ സിനികൾ ചെയ്യുന്നു. ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാർത്ഥ ഹീറോ.’ എന്നും ജ്യോതിക പറഞ്ഞു.

ALSO READ- ‘മമ്മൂട്ടിയും മോഹൻലാലും ഓടി നടന്ന് അഭിനയിക്കരുത്’; ഇവരെ വിഗ് ഇല്ലാതെ കണ്ട് ഞെട്ടിവരുണ്ട്; രജനികാന്തിനെ കണ്ട് പഠിക്കട്ടെ: ബാബു നമ്പൂതിരി

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധായകന്റെ പടമാണ്. വളരെ കുറച്ച് ഡയലോഗുകളും എക്സ്ട്രാ ഓർഡിനറി പെർഫോമൻസുകളുമാണ് ആ ചിത്രത്തിലുള്ളത്. എന്നെ കാസ്റ്റ് ചെയ്തതിന് വളരെ നന്ദി. അതുപോലെ ഈ സിനിമയിലെ തിരക്കഥാകൃത്തുക്കൾ വളരെ വ്യത്യസ്തമായി എഴുതിയിരിക്കുന്നു. ഞാൻ ഈ കഥ കേട്ട ഉടനെ ഇത് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു.’

‘എനിക്കെന്റെ കഥാപാത്രവും കഥയും ഒരുപാട് ഇഷ്ട്ടമായി. ഈ ഒരു സിനിമയിൽ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ട്’-ജ്യോതിക പറഞ്ഞു. നവംബർ 23നാണ് കാതൽ ദി കോർ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Advertisement