അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി ജനിക്കണമെന്ന് സുരേഷ്‌ഗോപി പറഞ്ഞത് അ ശ്ലീ ലം; ലജ്ജ തോന്നുന്നു; സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുകയാണ്: കമൽ

1387

സൂപ്പർതാരങ്ങളേയും യുവനിരയേയും പുതുമുഖങ്ങളേയും ഒക്കെ വെച്ച് നരവധി സൂപ്പർഹിറ്റ് മലയാള സിനിമകൾ ഒരുക്കിയ സംവിധായകനാണ് കമൽ. താരരാജാക്കൻമാരയ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സൂപ്പർതാരങ്ങളായ ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ കരിയർ ബെസ്റ്റ് സിനിമകൾ എടുത്താൽ അതിൽ കമൽ ഒരുക്കിയ സിനിമകൾ മുൻപന്തിയിലായിരുക്കും.

മോഹൻലാലിനെ നായകനാക്കി 1986 ൽ മിഴിനീർപൂവുകൾ എന്ന സിനിമ ഒരുക്കിയാണ് കമൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തികവിലെ അപ്പുപ്പൻ താടികൾ, ഓർക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, വിഷ്ണു ലോകം, പാവം പാവം രാജകുമാരൻ, മേഘ മൽഹാർ, മഴയെത്തു മുമ്പേ, അഴകിയ രാവണൻ, ഗസൽ, നിറം, അയാൾ കഥയെഴുതുകയാണ് തുടങ്ങി ഒട്ടേറെ മികച്ച സിനിമകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

Advertisements

ഇപ്പോഴിതാ കൊല്ലത്ത് എൻ ജി ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കമൽ നടൻ സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ചതാണ് വാർത്തകളിൽ നിറയുന്നത്. സുരേഷ് ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി ജനിക്കണമെന്ന് പറഞ്ഞതിനെയാണ് കമൽ വിമർശിച്ചത്.

നിങ്ങളുടെ നാട്ടുകാരനായ കൊല്ലത്തുകാരനായ നടനായ വലിയ കലാകാരൻ പറഞ്ഞതെന്താണ്. അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്‌മണനായി ജനിക്കണം എന്ന്. സത്യത്തിൽ നേരത്തെ പറഞ്ഞ, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണം എന്ന് പറഞ്ഞ ആ മനുഷ്യനെ പോലെ തന്നെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി എന്റെ സുഹൃത്ത് മാറി എന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്ന് കമൽ പറയുന്നു.

അടുത്ത ജന്മത്തിൽ തനിക്ക് ഒരു ബ്രാ ഹ് മ ണനായി ജനിക്കണം എന്ന് അദ്ദേഹം പറയുമ്പോൾ ആ മനുഷ്യനെ നയിക്കുന്ന ബോധം ഒരു സവർണ ബോധമാണ്. അദ്ദേഹത്തിന്റെ കുടുംബത്തേയും മാതാപിതാക്കളേയും തള്ളിപ്പറയുകയാണ് എന്ന് മറക്കുകയാണ്.

ALSO READ- ‘മമ്മൂട്ടിയും മോഹൻലാലും ഓടി നടന്ന് അഭിനയിക്കരുത്’; ഇവരെ വിഗ് ഇല്ലാതെ കണ്ട് ഞെട്ടിവരുണ്ട്; രജനികാന്തിനെ കണ്ട് പഠിക്കട്ടെ: ബാബു നമ്പൂതിരി

അദ്ദേഹത്തിന്റെ അപരമതവിദ്വേഷവും അപരജാതിയോടുള്ള വിദ്വേഷവും എത്രത്തോളമായി കഴിഞ്ഞു. അതാണ് ഈ സംഘപരിവാറിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത്. ഇങ്ങനെയുള്ള പാർട്ടികളിലേക്ക് ഇറങ്ങി കഴിഞ്ഞാൽ അദ്ദേഹം ഭീമൻ രഘുവിനെ പോലെ എഴുന്നേറ്റ് നിൽക്കുമെന്നും കമൽ വിമർശിച്ചു.

ആ ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണ് എന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല. കാരണം അദ്ദേഹം കുറെക്കാലം മറ്റെ പാളയത്തിലായിരുന്നു. ഇതാണ് അതിന്റെ പ്രശ്നം, പക്ഷെ ഭീമൻ രഘുവിന്റെ ആ നിൽപ്പ് കാണുമ്പോൾ സിനിമാക്കാർ എന്ന നിലയിൽ നമ്മളൊക്കെ ലജ്ജിക്കുകയാണെന്നും കമൽ പറയുകയാണ്.

ALSO READ-ഞാൻ അന്ന് മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്തത് പലർക്കും ഇഷ്ടപ്പെട്ടില്ല: ചിലർ നീരസത്തോടെ കത്തുവരെ എഴുതി: കവിയൂർ പൊന്നമ്മ പറഞ്ഞത് കേട്ടോ

സിനിമ രംഗത്തും അല്ലാതെയുമുള്ള ഇങ്ങനെയുള്ള കലാകാരന്മാരുടെ ഇങ്ങനെ ഉള്ള അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ സത്യത്തിൽ തങ്ങൾക്ക് ലജ്ജ തോന്നുകയാണ്. കാരണം ഇവർക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നത് എന്ന് ആലോചിക്കുമ്പോൾ. അതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നതെന്നും അദ്ദേഹം വിമര്ശിച്ചു.

പുതിയ തലമുറ മനസിലാക്കേണ്ട കാര്യം ഇതല്ല നമ്മുടെ ഇന്ത്യ എന്നാണ്. ഗാന്ധിജിയും അംബേദ്കറും നെഹ്റുവും നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഒരു ഉത്തരവാദിത്തം നമുക്കുണ്ട് എന്നുള്ളതാണ് സത്യം എന്നും കമൽ പറഞ്ഞു.

Advertisement