ഞാൻ അന്ന് മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്തത് പലർക്കും ഇഷ്ടപ്പെട്ടില്ല: ചിലർ നീരസത്തോടെ കത്തുവരെ എഴുതി: കവിയൂർ പൊന്നമ്മ പറഞ്ഞത് കേട്ടോ

163

മലയാളികൾക്ക് അമ്മ വേഷങ്ങളിൽ കൂടി പ്രിയങ്കരിയായി മാറിയ നടിയാണ് കവിയൂർ പൊന്നമ്മ. നിരവധി ചിത്രങ്ങളിൽ വേഷമിട്ട കവിയൂർ പൊന്നമ്മ മോഹൻലാൽ, മമ്മൂട്ടി, പ്രേം നസീർ എന്നിവരുടെയും അമ്മയായി വേഷമിട്ടിട്ടുണ്ട്. ചെറുതും വലുതുമായ വേഷം ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് കവിയൂർ പൊന്നമ്മ.

അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ താൻ മുൻപ് ചെയ്‌തൊരു കഥാപാത്രം പ്രേക്ഷകർക്ക് ഇഷ്ടമാവാതെ പോയതിനെക്കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ തന്റെ അമ്മ വേഷം പ്രേക്ഷകർക്ക് ഇഷ്ടമായില്ല എന്ന് തുറന്ന് പറയുകയാണ് നടി. എംടിയുടെ രചനയിൽ ഹരികുമാർ സംവിധാനം ചെയ്ത ക്ലാസ്സ് മൂവി ആയിരുന്നു സുകൃതം.

Advertisements

ഈ സിനിമയിലെ തന്റെ മമ്മൂട്ടിയുടെ വേഷം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അന്ന് അത്തരം വേഷങ്ങൾ ഇനി ചെയ്യരുതെന്ന് പറഞ്ഞ് പലരും കത്ത് വരെ എഴുതിയെന്ന് കവിയൂർ പൊന്നമ്മ പറയുന്നു വർഷങ്ങളായി സിനിമയിലുളള കവിയൂർ പൊന്നമ്മ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ മലയാളത്തിൽ അവതരിപ്പിച്ചിരുന്നു.

Also Read
ഭാര്യയോടൊപ്പം ചിരിച്ചുല്ലസിച്ച് അനൂപ് കൃഷ്ണന്‍, വൈറലായി ചിത്രങ്ങള്‍, ചിരിക്ക് പിന്നിലെ രഹസ്യമെന്തെന്ന് ആരാധകര്‍

മോഹൻലാലിന്റെ അമ്മ വേഷങ്ങളിലായിരുന്നു കവിയൂർ പൊന്നമ്മ മോളിവുഡിൽ കൂടുതൽ തിളങ്ങിയത്. 1950 60 കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തുടർന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. പ്രേംനസീറിന്റെ അമ്മ വേഷങ്ങളിൽ അടക്കം കവിയൂർ പൊന്നമ്മ മലയാളത്തിൽ അഭിനയിച്ചിരുന്നു. മലയാളത്തിൽ എറ്റവുമൊടുവിലായി മമ്മൂട്ടിയുടെ മാമാങ്കം എന്ന ചരിത്ര സിനിമയിലായിരുന്നു കവിയൂർ പൊന്നമ്മ അഭിനയിച്ചത്.

സുകൃതം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ടതിന് ശേഷം അത്തരം വേഷങ്ങൾ ചെയ്യരുതെന്ന് പലരും തനിക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും തനിക്ക് ഇപ്പോൾ നൽകി വരുന്ന അമ്മ ഇമേജിൽ നിന്നും മറ്റൊരു ഇമേജ് പ്രേക്ഷകർ ഇഷ്ടപെടുന്നില്ല. ഓപ്പോൾ എന്ന സിനിമയിലെ തന്റെ വേഷവും ആരാധകർക്ക് ഇഷ്ടമായില്ലന്ന് കവിയൂർ പൊന്നമ്മ പറയുന്നു.

Also Read
കല്‍പ്പനയും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയായിരുന്നു, പല സിനിമകളിലും എന്റെ പെയറായി കല്‍പ്പനയായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്, തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകന്‍

വാത്സല്യങ്ങൾ നിറഞ്ഞ അമ്മയെയാണ് പ്രേക്ഷകർ തന്നിൽ നിന്നും ആരാധകർ പ്രതിക്ഷിക്കുന്നതെന്നും കവിയൂർ പൊന്നമ്മ കൂട്ടിച്ചേർത്തു. ബ്ലഡ് കാൻസറിനോട് പൊരുതുന്ന വേഷമാണ് സുകൃതത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഇ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.

ഞാൻ പ്രേംനസീറിന്റെ അമ്മയായി അഭിനയിക്കുന്നതിനേക്കാൾ സ്വാഭാവികത മോഹൻലാലിന്റെ അമ്മയായി അഭിനയിക്കുമ്പോഴായിരുന്നു. കൂടുതൽ ജനത്തിന് ഫീൽ ചെയ്തത് മോഹൻലാലിന്റെ അമ്മയായി അഭിനയിച്ചതാണ്. മമ്മൂട്ടിയുടെ സുകൃതം എന്ന ചിത്രത്തിലെ എന്റെ വേഷം ആളുകൾ ഇഷ്ടപ്പെട്ടിരുന്നില്ല. അന്ന് അത്തരം വേഷങ്ങൾ ഇനി ചെയ്യരുതെന്ന് പറഞ്ഞ് എനിക്ക് കത്ത് വരെ എഴുതി ചിലർ എന്നായിരുന്നു കവിയൂർ പൊന്നമ്മ പറഞ്ഞത്.

കവിയൂർ പൊന്നമ്മയുടെ സഹോദരി കവിയൂർ രേണുകയും സിനിമകളിൽ തിളങ്ങിയിരുന്നു. അതേ സമയം സിനിമയിൽ ഒപ്പം പ്രവർത്തിച്ചവരിൽ പലരും വിട്ടുപോയെങ്കിലും അങ്ങനെ ഒരു തോന്നൽ ഇന്നും തനിക്കില്ലെന്ന് കവിയൂർ പൊന്നമ്മ പറയുന്നു.

Advertisement