കല്‍പ്പനയും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയായിരുന്നു, പല സിനിമകളിലും എന്റെ പെയറായി കല്‍പ്പനയായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്, തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകന്‍

85

മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരങ്ങളായിരുന്നു ഒരുകാലത്ത് ഹരിശ്രീ അശോകനും കല്‍പ്പനയും. ഈ ജോഡി സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്നും ഈ ജോഡികള്‍ക്ക് ആരാധകരുണ്ട്. കല്‍പ്പനയും ഹരിശ്രീ അശോകനും ഒത്തിരി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ കല്‍പ്പനയെ കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മഹാറാണി എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ കല്‍പ്പനയെ കുറിച്ച് സംസാരിച്ചത്.

Also Read: എരിതീയില്‍ എണ്ണയൊഴിക്കാന്‍ നോക്കണ്ട, രണ്ട് പെണ്മക്കളെ കെട്ടിച്ചയക്കാനുള്ളതാണ് എനിക്ക്, വിവാദങ്ങളില്‍ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്‍

കല്‍പ്പന ഒരു ഒന്നൊന്നര പെയറായിരുന്നു. തനിക്ക് അതുപോലെ ഒരു പെയറിനെ പിന്നീട് കിട്ടിയിട്ടില്ലെന്നും ഒരുകാലത്ത് തന്റെയും അമ്പിളി ചേട്ടന്റെയും പെയറായി വന്നിരുന്നത് കല്‍പ്പനയായിരുന്നുവെന്നും കല്‍പ്പന പോയതിന് ശേഷം ശരിക്കും തനിക്ക് ഒരു പെയറില്ലാതായെന്ന് വേണം പറയാനെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

ശരിക്കും പറഞ്ഞാല്‍ ആ സ്ഥാനത്തേക്ക് വരാന്‍ മറ്റൊരു ആര്‍ട്ടിസ്റ്റിലാതെയായി. തനിക്കൊപ്പം കല്‍പ്പന മാത്രമല്ല മറ്റ് നടിമാരും പെയറായി വന്നിട്ടുണ്ട്. എന്നാല്‍ പല സിനിമകളും കാണുമ്പോള്‍ അതില്‍ പെയറായി കല്‍പ്പനയായിരുന്നുവെങ്കില്‍ നന്നായേനെ എന്ന് തോന്നിയിട്ടുണ്ടെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

Also Read: എരിതീയില്‍ എണ്ണയൊഴിക്കാന്‍ നോക്കണ്ട, രണ്ട് പെണ്മക്കളെ കെട്ടിച്ചയക്കാനുള്ളതാണ് എനിക്ക്, വിവാദങ്ങളില്‍ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്‍

താനും കല്‍പ്പനയും ഒത്തിരി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് തങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയായിരുന്നു.അടുത്തത് താന്‍ ഉര്‍വശിക്കൊപ്പമുള്ള ഒരു സിനിമയാണ് ചെയ്യുന്നത്. തന്റെ ഭാര്യാകഥാപാത്രമാണ് ഉര്‍വശിക്കെന്നും നല്ല നടിയാണ് അവരെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

Advertisement