Home Entertainment Celebrities

ഇതുവരെ കാണാത്ത കഥാപാത്രം, തികച്ചും വ്യത്യസ്തം, കാതല്‍ സിനിമയെ കുറിച്ച് മമ്മൂട്ടി പറയുന്നു, ഇമേജ് ബ്രേക്കിംഗ് റോളോ എന്ന് ആരാധകര്‍, ആവേശം

129

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂക്ക. ഇതിനോടകം ഒത്തിരി സിനിമകള്‍ അഭിനയിച്ച് ഹിറ്റാക്കിയ താരം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നായകനായി തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ അഭിനയമികവ് അദ്ദേഹത്തിന് സമ്മാനിച്ചത് ലക്ഷക്കണക്കിന് ആരാധകരെയാണ്.

Advertisements

മലയാള സിനിമയിലെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ഒരു സിനിമാതാരം എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നിരവധി പേര്‍ക്കാണ് ഇതിനോടകം തുണയായത്.

Also Read: എപ്പോഴും കോള്‍ ചെയ്‌തോണ്ടിരിക്കുന്ന ശീലമില്ല, ഫോണ്‍ അധികം ഉപയോഗിക്കാറില്ല, പലരെയും ബ്ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്, മനസ്സുതുറന്ന് മഞ്ജു വാര്യര്‍

സമീപകാലത്തായി സിനിമയില്‍ വ്യത്യസ്ത തേടിപ്പോകുകയാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യക്തമാണ്.കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം. സിനിമയില്‍ പതിവില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ കാതലിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. കാതലിലെ കഥാപാത്രങ്ങളെല്ലാം വളരെയ പ്രത്യേകതയുള്ളവരാണെന്നും തന്റെ കഥാപാത്രത്തെ കുറിച്ച് ചിലപ്പോള്‍ പലരും അറിഞ്ഞുകാണുമെന്നും എന്നാല്‍ അതല്ല സിനിമയെന്നും മമ്മൂട്ടി പറയുന്നു.

Also Read: ചേച്ചി വളര്‍ത്തിയ പട്ടികളില്‍ ഒരുത്തനായിരുന്നല്ലേ ലവന്‍ എന്ന് കമന്റ്, ഗോപി സുന്ദറിനെ കുറിച്ചോര്‍ത്ത് അഭിമാനമേയുള്ളൂവെന്ന് അഭയ ഹിരണ്‍മയി, വിമര്‍ശനങ്ങള്‍ക്ക് മറുപടി

കഥാപാത്രത്തെ കുറിച്ച് താന്‍ ഇപ്പോള്‍ കൂടുതല്‍ സംസാരിച്ചാല്‍ സിനിമകാണാനുള്ള ആവേശം പോകും. അതുകൊണ്ട് പ്രേക്ഷകര്‍ സിനിമ കണ്ട് തീരുമാനിക്കട്ടെ കഥാപാത്രം നല്ലതാണോ അല്ലയോ എന്നും പ്രേക്ഷകര്‍ക്ക് സിനിമ കാണാനുള്ള ആവേശം നഷ്ടപ്പെടാതിരിക്കാനാണ് പല കാര്യങ്ങളും മറച്ചുവെക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

Advertisement