ബാലയുടെ കല്യാണം കഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി അല്ലേ; റിമിയുടെ ചോദ്യത്തിനു പ്രതീഷയുടെ മറുപടി ഇങ്ങനെ

70

ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാള്‍ ഒരാളാണ് പ്രതീക്ഷ. കസ്തൂരിമാന്‍ എന്ന സീരിയലിലെ വില്ലത്തി ശിവാനിയെ അവതരിപ്പിക്കുന്ന പ്രതീഷയും കാവ്യയേ അവതരിപ്പിക്കുന്ന റബേക്കയും റിമി ടോമി അവതാരകയായി എത്തുന്ന ഷോയില്‍ അതിഥിയായി എത്തിയിരുന്നു. തന്റെ ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം ഷോയില്‍ താരം പങ്കുവച്ചു.

Advertisements

”പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംത്തിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാന്‍ ഇത് അറിഞ്ഞില്ല.

അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നില്‍ക്കുന്നുതാണ് കാണുന്നത്”- പ്രതീക്ഷ പറഞ്ഞു. അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കിയെന്നും താരം പറയുന്നു.

ഇതെല്ലാം വെളിപ്പെടുത്തുമ്ബോള്‍ പ്രതീക്ഷയുടെ കണ്ണുകളിലെ തിളക്കം കണ്ടോ എന്നായിരുന്നു ഷോയില്‍ അതിഥിയായി എത്തിയ മറ്റൊരു നടി റബേക്കയുടെ പ്രതികരണം.

പ്രതീക്ഷയുടെ തുറന്നു പറച്ചില്‍ കേട്ടപ്പോള്‍ റിമിയുടെ അടുത്ത ചോദ്യം ‘ബാലയുടെ കല്യാണം കഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി അല്ലേ’ എന്നായിരുന്നു.

തനിക്ക് ബാലയോട് ആരാധനയായിരുന്നുവെന്നും തകര്‍പ്പന്‍ കോമഡിയുടെ ഭാഗമായപ്പോള്‍ ബാലയെ കണ്ണു നിറയെ കണ്ടുവെന്നും പ്രതീക്ഷ കൂട്ടിച്ചേര്‍ത്തു

Advertisement