ഇത് കരിയര്‍ എന്‍ഡോ? രാഹുലിനെ ദുരന്തം വേട്ടയാടുന്നു

20

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ തൊട്ടതെല്ലാം പിഴയ്ക്കുകയാണ് കര്‍ണായക താരം കെഎല്‍ രാഹുലിന്. കോളിളക്കം സൃഷ്ടിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഫോം വീണ്ടെടുക്കാന്‍ ഇന്ത്യ എ ടീം ജഴ്‌സി അണിഞ്ഞ രാഹുലിനെ അവിടെയും ദുരന്തം തേടിയെത്തിയ കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

Advertisements

അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ബാറ്റേന്തിയ രാഹുല്‍ ഗോള്‍ഡണ്‍ ഡക്ക് ആകുകയായിരുന്നു. ജോര്‍ജിയുടെ പന്തില്‍ കുറ്റി തെറിച്ചാണ് മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ മടങ്ങിയത്.

പരമ്പരയില്‍ മൂന്ന് മത്സരം കളിച്ച രാഹുല്‍ വെറും 55 റണ്‍സാണ് സ്വന്തമാക്കിയത്. നാലാം ഏകദിനത്തില്‍ നേടിയ 42 റണ്‍സാണ് രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഇതോടെ രാഹുലിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു എന്ന തരത്തിലുളള വിലയിരുത്തലുകള്‍ വരെ പുറത്തു വരുന്നുണ്ട്. ക്രിക്കറ്റ് ലോകത്തേയ്ക്ക് പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ച് കയറി വന്ന രാഹുല്‍ ഫോം മങ്ങി ഇന്ത്യന്‍ ടീമില്‍ നിന്നും വിസ്മൃതിയിലായാല്‍ അത് അത്ഭുതത്തോടെയല്ലാതെ ക്രിക്കറ്റ് ലോകത്തിന് വിലയിരുത്താനാകില്ല.

നേരത്തെ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയിലും പിന്നീട് നടന്ന ഏകദിന പരമ്പരയിലും ദയനീയ പ്രകടനമാണ് രാഹുല്‍ കാഴ്ച്ചവെച്ചത്.

ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ ഏകദിന ടീമില്‍ നിന്ന് രാഹുല്‍ പുറത്തായിരുന്നു. എന്നാല്‍ കിവീസിനെതിരെ പരമ്പരയില്‍ രാഹുലിനെ ഉള്‍പ്പെടുത്തി. അപ്പോഴാണ് അഭിമുഖത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിനെ തേടി വിലക്കെത്തിയത്.

അതെസമയം, ഇന്ത്യ ഏ ടീമിലും മോശം പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രാഹുലിനെതിരെ അതിഭീകര ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Advertisement