ഗോവയിലേക്ക് ട്രിപ്പ് പോകാൻ ഒരുങ്ങുമ്പോഴാണ് പ്രഗ്‌നന്റ് ആണെന്നറിയുന്നത്; ഇത് പ്ലാൻ ചെയ്ത പ്രഗ്‌നൻസി അല്ലെന്ന് തുറന്ന് പറഞ്ഞ് മൃദുല വിജയ്

213

മലയാള സീരിയൽ ആരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പബതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. വിവാഹം കഴിഞ്ഞ് ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി കുടുംബത്തിന്റെ ഭാഗമാകാൻ പോകുന്ന സന്തോഷത്തിലാണ് ഇരുവരും. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും. ഒട്ടുമിക്ക സീരിയൽ താരങ്ങളുടെയും വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അതുകൊണ്ടു തന്നെ മൃദുലയും യുവയും യുട്യൂബ് വഴി വ്‌ലോഗായും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഗർഭകാലം ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് മൃദുല വിജയ്. നേരത്തെ, മൃദുലയുടെ കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്തുള്ള സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഇരുവരും ഇപ്പോൾ പങ്കുവെച്ചിരുന്നു. തിരുവന്തപുരത്തെ യുവയുടെ വീട്ടിൽ വെച്ചായിരുന്നു സീമന്തം ചടങ്ങ് നടത്തിയത്. വിവാഹത്തിന് ശേഷം കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മൃദുല വിജയ്. യുവ സീരിയൽ ഷൂട്ടിങുമായും മറ്റും തിരക്കിലാണ്.

Advertisements

യുവയും മൃദുലയും ജീവിതത്തിൽ ഒന്നായിട്ട് ഒരു വർഷം പൂർത്തിയായ സമയത്ത് പരസ്പരം വിവാഹ വാർഷിക ആശംസകൾ അറിയിച്ച് കൊണ്ടാണ് താരങ്ങൾ രംഗത്തെത്തിയരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും രംഗത്തെത്തിയിരുന്നത്. ഇവർക്ക് പിന്നാലെ മൃദ്വാ എന്ന പേരിലുള്ള താരങ്ങളുടെ ഫാൻസ് ക്ലബ്ബുകാരും സന്തോഷമറിയിച്ച് എത്തിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മൃദുലയുടെ ഒരു മറുപടിയാണ്. സീരിയൽ താരം ആതിര മാധവിന്റെ യുട്യൂബ് ചാനലിലെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് താരം വ്യത്യസ്തമായ ഒരു കാര്യം വെളിപ്പെടുത്തിയത്. പാർവ്വതിയുടെ കുഞ്ഞ് യാമികയേയും മൃദുലയേയും കാണാൻ അപ്പുവിനെയും കൊണ്ട് വന്നതാണ് വീഡിയോ. ആ വീഡിയോയിൽ ചേച്ചിയേയും അനിയത്തിയേയും വെച്ച് യെസ് ഓർ നോ ചോദ്യങ്ങളും ഐ ഹാവ്, നോ ഐ ഹാവ് എന്നൊക്കെ ചെയ്യിപ്പിക്കുകയാണ്.

ALSO READ- എന്റെ തലയും പോ. ൺ സൈറ്റുകളിലെ ന ഗ്‌.ന ശരീരങ്ങളും ചേർത്തു വെച്ച് പ്രചരിപ്പിച്ചു; മരിച്ചുപോയ അച്ഛനെപ്പോലും വെറുതെ വിട്ടില്ല; അപമാനിക്കപ്പെട്ട് നഗ്‌നയായി വെറും നിലത്ത് കിടക്കേണ്ടി വന്നിട്ടുണ്ട്; ആളുകൾക്ക് ഡിവോഴ്സ് ഇന്നും അംഗീകരിക്കാൻ കഴിയില്ല: ദുർഗ മാലതി

മൃദുലയെ കാണാൻ വന്നപ്പോൾ മൃദുലക്ക് കൊതി തോന്നിയ പിസയും കുഞ്ഞ് യാമിക്ക് ഗിഫ്റ്റും ആതിര വാങ്ങിയിരുന്നു. കുറച്ച് നേരം താരങ്ങൾ അവരുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് കുഞ്ഞുങ്ങളുടെ കാര്യമൊക്കെ തിരക്കിയ ശേഷമാണ് ഗെയിം തുടങ്ങിയത്.

മൃദുലയോടാണ് ആദ്യ ചോദ്യങ്ങൾ ചോദിച്ചത്. മൃദുലയ്ക്ക് കിട്ടിയത് യെസ് അല്ലെങ്കിൽ നോ എന്ന് പറയാനുള്ള ഗെയിം ആയിരുന്നു. ആദ്യ ചോദ്യം പ്ലാൻ ചെയ്ത പ്രഗ്‌നൻസി ആയിരുന്നോ എന്നായിരുന്നു. ചോദ്യം കേട്ട ഉടനെ മൃദുല നോ പറഞ്ഞു. ഒരിക്കലുമല്ല, ഗോവയിലേക്ക് ട്രിപ്പ് പോകാൻ ടിക്കറ്റ് എല്ലാം ഓക്കെ ആയിരുന്നപ്പോഴാണ് ഇത് അറിയുന്നത് പിന്നെ എല്ലാം ക്യാൻസൽ ചെയ്യുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്.

ആതിരയുടെ പ്രഗ്‌നൻസിയും തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് താരം പറഞ്ഞിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മൃദുലയോട് അടുത്ത ചോദ്യം ചോദിച്ചത് കുഞ്ഞ് ആണാണോ പെൺകുഞ്ഞാണോ എന്ന് സ്വപ്നം കണ്ടിട്ടുണ്ടോയെന്നായിരുന്നു. ഇതിന് ഇല്ലെന്നായിരുന്നു മറുപടി.

മൃദുലക്ക് ആരെണെന്ന് അറിയാനുള്ള ആൻസൈറ്റി ഇല്ലാത്തത് കൊണ്ടാവും ചിലപ്പോൾ അങ്ങനെ കാണാത്ത് എന്ന അതിര മറുപടി പറഞ്ഞു. പിന്നീട് ചോദിച്ചത് ഡെലിവറിക്ക് ശേഷം അഭിനയരംഗത്തേക്ക് വരുമോയെന്നായിരുന്നു ചോദിച്ചത്. അതേ എന്ന് താരം മരുപടി നൽകി. ഡെലിവറി കഴിഞ്ഞാൽ അഭിനയ രംഗത്ത് സജീവമാകാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇതിന് മുമ്പും മൃദുല ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ALSO READ- വിശന്ന മകൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാത്ത അമ്മ; മോൾക്ക് ബാത്രൂമിൽ പോകണമെന്ന് പറഞ്ഞത് പോലും പ്രചരിപ്പിച്ചത് വേറെ തരത്തിൽ; ഗോപി സുന്ദറുമായുള്ള ബന്ധം ആദ്യം പറഞ്ഞത് പാപ്പുവിനോടെന്നും അമൃത

ഗർഭിണി ആയിരിക്കുന്ന സമയത്ത് തടി വെക്കും എന്ന ഭയം കാരണം ഡയറ്റ് നോക്കിയിരുന്നോ എന്നായിരുന്നു ആതിരയുടെ അടുത്ത ചോദ്യം. എന്നാൽ, ഇല്ല എന്നായിരുന്നു മറുപടി. കഴിക്കാൻ എപ്പോഴൊക്കെ തോന്നുവോ അപ്പോഴൊക്കെ തനിക്ക് ഇഷ്ടമുളളത് കഴിക്കും എന്നും മൃദുല മറുപടി നൽകി.

പിന്നീട് അവസാനം ചോദിച്ചത് ഹസ്ബൻഡിന് പരസ്യമായി വിവാഹ ശേഷം കിസ്സ് കൊടുത്തിട്ടുണ്ടോ എന്നാണ് ചോദിച്ചത്. അതിന് ഉത്തരം മൃദുലയാണ് പറഞ്ഞത്. വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് ഫോട്ടോ എടുക്കാൻ അവരക്കൊണ്ട് കിസ് ചെയ്യിപ്പിച്ചത് താനാണെന്ന് പറഞ്ഞു. വളരെ സന്തോഷമായിട്ടാണ് കണ്ട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് പിരിഞ്ഞത്.

പാർവതിയോടും ആതിര ചോദ്യങ്ങൾ ചോദിച്ചിരുന്നു, കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ശ്വാസം ഒക്കെ ചെയ്തിട്ടുണ്ടോയെന്നും പൊതു ഇടങ്ങളിൽ പോവുമ്പോൾ കുഞ്ഞ് കരഞ്ഞാൽ ഫീഡ് ചെയ്യുമോയെന്നും ചോദിച്ചു. പൊതുവെ തിരുവനന്തപുരത്ത് ഫീഡിങ്ങ് സ്റ്റേഷൻസ് കുറവാണ്. പക്ഷെ പറ്റുന്ന സാഹചര്യങ്ങളിൽ കൊടുക്കും എന്നായിരുന്നു മറുപടി.

Advertisement