പ്രണയദിനത്തോടനുബന്ധിച്ച് പ്രേമം വീണ്ടും തിയേറ്ററുകളിലേക്ക്

26

പ്രേക്ഷകര്‍ ആഘോഷമാക്കിയ ഒരു ചിത്രം ആയിരുന്നു അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. ഇതിലെ മലര്‍ അടക്കമുള്ള കഥാപാത്രങ്ങളെ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. ഇപ്പോഴിതാ സിനിമ അങ്ങ് തമിഴ്‌നാട്ടില്‍ റി- റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക. അതേസമയം കേരളത്തില്‍ എന്നത് പോലെ അങ്ങ് തമിഴ്‌നാട്ടില്‍ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

Advertisements

ആദ്യ ദിനത്തിൽ കണക്കുകൾ പ്രകാരം 200 ദിവസം ആണ് ചിത്രം തമിഴ്‌നാട്ടിൽ ഓടിയത്. അതുകൊണ്ട് തന്നെ ഈ വാലന്റൈൻ മാസത്തിൽ വീണ്ടും പ്രേമം എത്തുമ്പോൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് തമിഴകം.

2015ൽ ആണ് പ്രേമം തിയറ്ററിൽ എത്തുന്നത്. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാരായി എത്തിയത്. ഇതിന് പിന്നാലെ ഈ താരങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടവും പ്രണയവുമാണ് ചിത്രം പറഞ്ഞത്. അൽഫോൺസ് പുത്രൻ എന്ന സംവിധായകനെ മലയാളികൾ നെഞ്ചേറ്റിയ സിനിമകളിൽ ഒന്നും ഇത് തന്നെ.

 

 

Advertisement