സിനിമയിൽ സജീവമാകാത്തത് ഭാര്യ സമ്മതിക്കാത്തത് കൊണ്ടെന്ന് പ്രേംകുമാർ; നടൻ പ്രേംകുമാറിനെ അല്ല കല്യാണം കഴിച്ചതെന്ന് ഭാര്യ ജിഷ

1070

മലയാള സിനിമയിൽ തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന താരമാണ് പ്രേംകുമാർ. ജയറാമിനൊപ്പം ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രേം കുമാർ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ്.

ഇപ്പോഴിതാ ഫ്ലവേഴ്സ് ടിവിയിൽ അതിഥിയായി എത്തിയപ്പോൾ സിനിമയിൽ സജീവമല്ലാത്തതിൻ്റെ കാര്യം എന്താണെന്ന അവതാരകൻ്റെ ചോദ്യത്തിന് പ്രേംകുമാർ പറഞ്ഞ മറുപടി വൈറലാവുകയും ചെയ്തു. ഭാര്യ അനുവദിക്കാത്തതുകൊണ്ടാണ് സിനിമകളിൽ സജീവമാകാത്തത് എന്നായിരുന്നു ചോദ്യത്തിന് താരം മറുപടി നൽകിയത്.

Advertisements

തനിക്ക് ഇടക്കാലത്ത് ഏറെ ഫോൺകോളുകളും കത്തും ഒക്കെ വരുമായിരുന്നു. എല്ലാവരും എന്തുകൊണ്ട് അഭിനയത്തിൽ സജീവമാകുന്നില്ല എന്നാണ് കൂടുതൽ ചോദിക്കുന്നതെന്ന് താരം പറയുന്നു. കൂടാതെ രസകരമായ മറുപടിയാണ് താരം ഇവിടെ വേദിയിലും പറഞ്ഞത്.

ALSO READ-പ്രായവ്യത്യാസമൊന്നും തന്നെ ബാധിക്കുന്നതല്ല, ഞങ്ങളുടേത് പ്രണയവിവാഹവും അല്ല; അന്ന് ധനുഷ് പറഞ്ഞത്

ഭാര്യ അനുവദിക്കാത്തതുകൊണ്ടാണ് താൻ സിനിമാ രംഗത്ത് സജീവമാകാത്തത് എന്ന് അന്നൊക്കെ മറുപടി നൽകിയിരുന്നു എന്നും പ്രേംകുമാർ പറയുന്നു. ‘ചില ഫോൺകോളുകൾ താനും അറ്റൻഡ് ചെയ്യുമെന്ന് ഭാര്യ ജിഷയും പറയുന്നു.

ഞാൻ പ്രേംകുമാർ എന്ന നടനെ കെട്ടിയിട്ടില്ലെന്നും ഭാര്യ പറഞ്ഞു. പ്രേം കുമാർ എന്ന നടനെ ഇഷ്ടമാണ്, അതിനെക്കാൾ ഉപരി പ്രേംകുമാർ എന്ന വ്യക്തിയെ ഇഷ്മാണ്’, ജിഷ പറയുന്നതിങ്ങനെ.

ALSO READ-ഫാസിൽ സാറിൻ്റെ ആണെങ്കിൽ ചെയ്യാം, അസോസിയേറ്റ്സിൻ്റെ ആണെങ്കിൽ പറ്റില്ല; റാംജി റാവു സ്പീക്കിംഗ് സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് രേഖ

മുൻപ് പ്രേംകുമാർ തനിക്ക് അവസരങ്ങൾ ലഭിക്കുന്നത് കുറവാണെന്ന് വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.

തനിക്ക് അവസരങ്ങൾ കുറവായതുകൊണ്ടാണ് അഭിനയിക്കാത്തതെന്നും അതിൽ പരിഭവമൊന്നും തോന്നിയിട്ടില്ലെന്നും പ്രേംകുമാർ പറഞ്ഞിരുന്നു.

Advertisement