കോടികളുടെ വാച്ച് കലക്ഷന്‍ താരത്തിന്റെ കയ്യില്‍ ഉണ്ട്; ലാലേട്ടന്‍ ധരിച്ച വാച്ചിന്റെ വില എത്രയെന്ന് അറിയുമോ ?

563

സിനിമാ താരങ്ങൾ ധരിക്കുന്ന ഷർട്ട്, ചെരുപ്പ്, വാച്ച് എല്ലാം ആരാധകർ ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്ക് ഇത് സംബന്ധിച്ച ചർച്ചയും സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. പലതിന്റെ വില കേട്ടാൽ ഞെട്ടും. ആരാധകരിൽ ആരെങ്കിലും ഇതിന്റെയൊക്കെ വില തിരഞ്ഞ് കണ്ടുപിടിക്കാറും ഉണ്ട്.

Advertisements

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ധരിച്ച ഒരു വാച്ചിനെ കുറിച്ചാണ് ചർച്ച. കേരളീയം 2023 എന്ന പരിപാടിയ്ക്ക് പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻലാൽ ധരിച്ച വാച്ചിന്റെ വില കേട്ടാണ് ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുന്നത്. ഇതിന്റെ വില 43,13,875 രൂപയാണെന്ന്
ക്രോണോഗ്രാഫ് 2022 എന്ന ഇൻസ്റ്റഗ്രാം ഹാന്റിൽ ചെയ്യുന്ന ഇഫിൻ പറയുന്നത്.

അദ്ദേഹം നേരത്തെയും സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ബ്രാന്റ് സാധനങ്ങളെ കുറിച്ചും, അതിന്റെ വിലയെ കുറിച്ചും സംസാരിച്ചു.

അതേസമയം 43,13,875 വില വരുന്ന ഈ വാച്ച് ടൈറ്റാനിക് കേസ് മെറ്റീരിയൽസ് ഉപയോഗിച്ചാണ് നിർമിച്ചിരിയ്ക്കുന്നത്. ഇതിന് മൂന്ന് സബ് ഡയൽസും, ഇന്റക്സ് ഡയൽ മാർക്കുമൊക്കെയുണ്ട്. ഇപ്പോൾ ഈ വാച്ച് തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം.

അതേസമയം മോഹൻലാലിന്റെ കയ്യിൽ ലക്ഷങ്ങളുടെയും കോടികളുടെയും വാച്ച് കലക്ഷൻ ഉണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

also read
കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കില്‍ മമ്മൂട്ടി ; മെഗാസ്റ്റാറിന്റെ പുതിയ ചിത്രം വരുന്നു

Advertisement