Home Entertainment

എന്നോട് എന്തിന് ഇത് ചെയ്തു; തന്റെ ഉറക്കെംകെടുത്തിയ മുരളി ഗോപിയോട് പൃഥിരാജ്

58

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

Advertisements

എട്ടുദിവസം കൊണ്ട് ചിത്രം നൂറ് കോടി കൈവരിക്കുകയും ചെയ്തു. ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്.

ലൂസിഫറിനു ശേഷം കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് പൃഥ്വി.

ലൂസിഫറിനു ശേഷം ഇനി സംവിധായക കുപ്പായം അണിയുമോ എന്ന ചോദ്യത്തിന് താരം ഇതുവരെ ഉത്തരം നല്‍കിയിരുന്നില്ല.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ലൂസിഫര്‍ പരാജയപ്പെട്ടാല്‍ ഇനി സംവിധായകന്റെ വേഷമണിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

എന്നാല്‍ പൃഥ്വിയുടെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിലേക്കുള്ള സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഒരു എഴുത്തുകാരന്‍ മനസില്‍ കയറ്റിയ ആശയമാലോചിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ?

മുരളി ഗോപി, എന്നോട് എന്തിനിതു ചെയ്തു?”എന്നായിരുന്നു പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisement