Home Entertainment

ഛത്രപതി ശിവജിയുടെ മുഖഛായ ഉണ്ടല്ലോയെന്ന് ആരാധകന്‍; പൃഥ്വിയുടെ മറുപടി ഇങ്ങനെ

51

ഛത്രപതി ശിവജിയും പൃഥിരാജും തമ്മിലെന്ത് ബന്ധം? എവിടെയോ ഒരു സാമ്യമുണ്ടെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തല്‍.

Advertisements

മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജിയുമായി പൃഥിരാജിനുള്ള വിദൂരഛായ ചൂണ്ടി കാണിക്കുകയാണ് ബിജു.

ഫെബ്രുവരി 19 ശിവജി ജയന്തി ദിനത്തില്‍ തന്റെ കണ്ണിലുടക്കിയ ഒരു ചിത്രമാണ് ബിജു ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

പൃഥിരാജിന്റെ മുഖവുമായി നല്ല സാമ്യമുണ്ട് ചിത്രത്തിലെ ശിവജിയ്ക്ക് എന്നതാണ് ചിത്രം സമ്മാനിക്കുന്ന കൗതുകം.

കൗതുകമുണര്‍ത്തുന്ന ട്വീറ്റും ചിത്രവും പൃഥിരാജും ഷെയര്‍ ചെയ്തിട്ടുണ്ട്. ‘അടുത്ത ബയോപിക്കിനുള്ള ഐറ്റം റെഡി ആയല്ലോ’, ‘ശിവജിയുടെ പുനര്‍ജന്മം ആണോ?’,

‘ഛത്രപതി ശിവജിയുടെ ജീവിതം ഇനി സിനിമ ആക്കേണ്ടി വന്നാല്‍ പെര്‍ഫെക്റ്റ് മാച്ച് പൃഥി ആയിരിക്കും’ എന്നു തുടങ്ങി രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

Advertisement