ഒത്തിരി ആരാധകരുള്ള സിനിമാനടനാണ് പൃഥ്വിരാജ്. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച പൃഥ്വിരാജ് മലയാളികളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്. നടനായിട്ടും ഗായകനായിട്ടും നിര്‍മാതാവും സംവിധായകനായിട്ടുമൊക്കെ അദ്ദേഹം സിനിമാലോകത്ത് തിളങ്ങിയിട്ടുണ്ട്.
നടന്‍ മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ മുമ്പ് വൈറലായിരുന്നു മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്നതാണ് ഏറ്റവും എളുപ്പമെന്നും ദൈവം അനുഗ്രഹിച്ച കലാകാരനാണ് ലാലേട്ടന്‍ എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞിരുന്നത്.
ലൂസിഫര്‍ സിനിമയുടെ ആദ്യ ഷോട്ട് എടുക്കുമ്പോഴുള്ള തന്റെ അനുഭവം പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞിരുന്നത്. അതേസമയം, അഭിനയിക്കുന്നതിനേക്കാളും ഏറെ കഠിനമായ ജോലിയാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഏറ്റവും എളുപ്പമായി തോന്നിയത് മോഹന്‍ലാലിനെ സംവിധാനം ചെയ്യലായിരുന്നുവെന്നും ലാലേട്ടന്‍ ഡീറ്റെയ്ല്‍ഡ് ആയിട്ട് ഒരു നറേഷന്‍ കൊടുക്കും, അപ്പോ പുള്ളിക്കാരന്‍ ആ കഥാപാത്രം കിട്ടുമെന്നും പിന്നെ നമ്മള്‍ ഒന്നും അറിയേണ്ട കാര്യമില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഒരു സിനിമാ സെറ്റില്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്യേണ്ടി വരിക സംവിധാനം ചെയ്യുമ്പോഴാണ്. ഫിസിക്കലി ഉള്ള വര്‍ക്ക് മാത്രമല്ല ഓരോ തീരുമാനങ്ങള്‍ എടുക്കുന്നതും സംവിധായകര്‍ തന്നെയാണെന്നും അതൊന്നും ചെറിയ കാര്യമല്ലെന്നും പൃഥ്വിരാജ് പറയുന്നു.