കിടിലന്‍ ലുക്കില്‍ പൃഥ്വിരാജും സുപ്രിയയും, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

498

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അന്തരിച്ച മുന്‍ സൂപ്പര്‍ നടന്‍ സുകുമാരന്റെ ഇളയ മകന്‍ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.

Advertisements

കാപ്പ ആണ് പൃഥിരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം തകര്‍പ്പന്‍ വിജയം ആയിരുന്നു നേടിയത്. ബ്ലെസ്സിയുടെ ആടുജിവിതം ആണ് പൃഥ്വിരാജിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

Also Read: ഗോവയില്‍ അടിച്ചുപൊളിച്ച് ഷഫ്‌നയും സജിനും, വൈറലായി ചിത്രങ്ങള്‍

ലൂസിഫര്‍, ബ്രോഡാഡി എന്നി രണ്ട് തകര്‍പ്പന്‍ സിനിമകളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തവ. രണ്ടിലും മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ ആയി എത്തിയത്. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഒരുക്കുന്ന തിരക്കിലാണ് പൃഥിരാജ്.

പൃഥ്വിരാജിനെ പോലെ തന്നെ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഭാര്യ സുപ്രിയ മേനോനും. ഇപ്പോഴിതാ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഭാര്യയ്‌ക്കൊപ്പമുള്ള പുതിയ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: കാവ്യ മാധവനെ അറസ്റ്റ് ചെയ്യും, അമ്മയെ ചോദ്യം ചെയ്യും, മാഡം കാവ്യയുടെ അമ്മയാണ്, എന്തൊക്കെയായിരുന്നു ആ കുടുംബത്തെ കുറിച്ചുള്ള പ്രചരണം, എല്ലാം തകര്‍ന്നുവീണില്ലേ, രാഹുല്‍ ഈശ്വര്‍ പറയുന്നു

കെ മാധവന്റെ മകന്‍ ഗൗതം മാധവന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോഴുള്ള ചി്ത്രമാണിത്. പൃഥ്വിരാജ് ഓഫ് വൈറ്റ് നിറത്തിലുള്ള ഷെര്‍വാണി ധരിച്ചാണ് എത്തിയത്. സുപ്രിയ ചുവപ്പുനിറത്തിലുള്ള ലെഹങ്കയാണ് അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Advertisement