ഇങ്ങേരിത് ആരെ നോക്കുവാ! പൃഥ്വിയുടെയും സുപ്രിയയുടെയും ചിത്രം വൈറല്‍

41

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെയും പ്രിയതമ സുപ്രിയയുടെയും ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിക്കാറ്. പൃഥിയുടെ പിറന്നാളിനുൾപ്പടെ സുപ്രിയ പങ്ക് വച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

Advertisements

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത വളർത്തുനായയുടെ ചിത്രവും വൈറലായിരുന്നു. ഇന്നലെ ‘സ്റ്റാൻഡേർഡ് വൈഫ് എക്സപ്രഷൻ’ എന്ന പേരിൽ സുപ്രിയ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

‘അറിയാതെ എടുത്ത ചിത്രം’ എന്ന ഹാഷ്ടാഗിലാണ് ഈ കറുപ്പ്–വെളുപ്പ് ചിത്രം. അൽപ്പം ഗൗരവമുള്ള ഒരു സാഹചര്യത്തിലാണ് ഇരുവരുമെന്ന് ചിത്രത്തിൽ വ്യക്തം.

സുപ്രിയ എന്തോ പറയാനായുന്നുണ്ടെങ്കിലും മറ്റെങ്ങോ ആണ് രാജുവിന്റെ നോട്ടം. ഇതിന് രസകരമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

‘ഇങ്ങേരിത് ആരെ നോക്കുവാ’, ‘ഒന്നിങ്ങോട്ട് നോക്ക് മനുഷ്യാ’, ‘രാജുവേട്ട..ഒന്ന് ഇങ്ങോട്ട് നോക്കിക്കെ…’ എന്നൊക്കെയാണ് രസികരായ ആരാധകർ കുറിക്കുന്നത്.

Advertisement