കണ്ടാല്‍ തൊഴുതുപോകും, ഗുരുവായൂര്‍ അമ്പല നടയിലെ ക്ലൈമാക്‌സ് സെറ്റിന്റെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

106

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ച ആദ്യ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. അടുത്തിടെയായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

ജയജയജയഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ കോമഡി ഫാമിലി ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. മെയ് 16നായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്.

Also Read:സ്വന്തം ഐഡന്റിറ്റി പോലും റിവീല്‍ ചെയ്യാതെ മമ്മൂക്കയ്‌ക്കെതിരെ എന്തൊക്കെയോ പറയുകയാണ്, ഒളിച്ചിരുന്ന് കല്ലെറിയുക എന്നൊക്കെ പറയുന്നത് പോലെ, മമ്മൂട്ടിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ആസിഫ് അലി

പുറത്തിറങ്ങി അഞ്ചാം ദിവസം 50 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയ്യേറ്ററുകളിലെല്ലാം ഷോകള്‍ ഹൗസ് ഫുള്ളാണ്. നിഖില വിമല്‍, അനശ്വര രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

മികച്ച പ്രതികരണമാണ്് ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം അമ്പതുകോടി ക്ലബ്ബിലേക്ക് ചിത്രം കയറിയെന്നാണ് വിവരം. പ്രേക്ഷകര്‍ക്കായി ചിരിപ്പൂരം തീര്‍ത്ത് ചിത്രം ഹിറ്റിലേക്ക് കുതിച്ചുകയറുകയാണ്.

Also Read:സ്വന്തം ഐഡന്റിറ്റി പോലും റിവീല്‍ ചെയ്യാതെ മമ്മൂക്കയ്‌ക്കെതിരെ എന്തൊക്കെയോ പറയുകയാണ്, ഒളിച്ചിരുന്ന് കല്ലെറിയുക എന്നൊക്കെ പറയുന്നത് പോലെ, മമ്മൂട്ടിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ആസിഫ് അലി

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ചാണ് നടക്കുന്നത്. തീര്‍ത്തും സെറ്റിട്ടാണ് ആ രംഗങ്ങള്‍ എടുത്തിരിക്കുന്നത്. അതിന് മാത്രമായി നാലുകോടിയോളം രൂപയാണ് ആകെ ചെലവായിരിക്കുന്നത്.

ഇപ്പോഴിതാ സെറ്റ് നിര്‍മ്മാണത്തിന്റെ രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. കണ്ടാല്‍ തൊഴുതുപോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ് എന്ന തലക്കെട്ടോടെയാണ് സെറ്റ് നിര്‍മ്മാണ വീഡിയോ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.

Advertisement